ആധാര്‍ മേല്‍വിലാസം എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

സമകാലിക മലയാളം ഡെസ്ക്

മൈആധാര്‍ സെല്‍ഫ് സര്‍വീസ് പോര്‍ട്ടലില്‍ കയറുക. ആധാര്‍ നമ്പറും മൊബൈലില്‍ വരുന്ന ഒടിപിയും നല്‍കുക

ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ സര്‍വീസസിന് താഴെയുള്ള അപ്‌ഡേറ്റ് ആധാര്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുക

അപ്‌ഡേറ്റ് അഡ്രസ് തെരഞ്ഞെടുത്ത ശേഷം പുതിയ മേല്‍വിലാസം നല്‍കുക, മുന്നോട്ടുപോകുന്നതിന് മുന്‍പ് മേല്‍വിലാസം ശരിയായിട്ടാണ് നല്‍കിയത് എന്ന് ഉറപ്പാക്കുക

വെരിഫിക്കേഷന് അംഗീകൃത രേഖയുടെ സ്‌കാന്‍ ചെയ്ത കോപ്പി അപ്ലോഡ് ചെയ്യുക. 50 രൂപ ഫീസായും നല്‍കണം.

അപേക്ഷ സമര്‍പ്പിച്ച ശേഷം ലഭിച്ച അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പര്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്യുക, 30 ദിവസത്തിനകം ഓണ്‍ലൈനില്‍ മേല്‍വിലാസം അപ്‌ഡേറ്റ് ചെയ്യപ്പെടും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ