ഉറക്കമില്ലേ?; മെലാടോണിന്‍ സപ്ലിമെന്റുകള്‍ക്ക് പകരം ഇവ കഴിക്കാം

സമകാലിക മലയാളം ഡെസ്ക്

ഉറക്കത്തെ സ്വാധീനിക്കുന്ന ശരീരത്തിലെ ഹോര്‍മോണ്‍ ആണ് മെലടോണിന്‍

ഉറക്കമില്ലായ്മയ്ക്ക് പരിഹാരമായി പലരും മെലാടോണിന്‍ സപ്ലിമെന്റുകള്‍ കഴിക്കാറുണ്ട്

തലവേദന, തലകറക്കം, ക്ഷീണം, ഒക്കാനം എന്നിവയാണ് പാര്‍ശ്വഫലങ്ങള്‍

പാല്‍

മെലാടോണിന്‍ പ്രകൃതിദത്തമായി അടങ്ങിയ പാല്‍ കിടക്കുന്നതിന് മുന്‍പ് കുടിക്കുന്നത് സുഖകരമായ ഉറക്കം തരും

മുട്ട

മുട്ടയില്‍ ആവശ്യത്തിന് മെലാടോണിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദിവസവും മുട്ട കഴിക്കുന്നത് ഉറക്കമില്ലായ്മ ഇല്ലാതാക്കും

മീന്‍

മത്തി പോലുള്ള കൊഴുപ്പുള്ള മീനുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകളും മെലാടോണിനും വൈറ്റമിന്‍ ഡിയും അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കഴിക്കുന്നത് നല്ല ഉറക്കം തരും

ചെറി

ചെറിപ്പഴങ്ങളിലും മെലാടോണിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്

നട്‌സ്

ആല്‍മണ്ട്, പിസ്ത, വാള്‍നട്ട് തുടങ്ങിയ നട്‌സുകളില്‍ മെലാടോണിന്റെ അളവു വളരെ അധികമുണ്ട്. അതിനാല്‍ നട്‌സ് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങള്‍ക്ക് നല്ല ഉറക്കം നല്‍കും.