ഇന്ത്യന്‍ ജനസംഖ്യ 144 കോടി, ചൈനയെ മറികടന്നു

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) റിപ്പോര്‍ട്ട്

ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 144.17 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ചൈനയില്‍ 142.5 കോടി ജനങ്ങളാണുള്ളത്.

ഇന്ത്യന്‍ ജനസംഖ്യയില്‍ 17 ശതമാനം പത്തു മുതല്‍ 19 വയസ്സു വരെ പ്രായമുള്ളവരാണ്. പത്തു മുതല്‍ 24 വരെ വയസ്സു പ്രായമുള്ളവര്‍ 26 ശതമാനം

15 മുതല്‍ 64 വരെ പ്രായമുള്ളവര്‍ 68 ശതമാനമാണ്. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ ഏഴു ശതമാനം

-

ഇന്ത്യന്‍ പുരുഷന്മാരുടെ ആയുര്‍ ദൈര്‍ഘ്യം 71 വയസ്സാണ്. സ്ത്രീകളുടേത് 74ഉം.

ഇന്ത്യന്‍ ജനസംഖ്യ 144 കോടി/പ്രതീകാത്മക ചിത്രം | ഫയല്‍