നോവലിൽ നിന്ന് പിറവിയെടുത്ത 5 മികച്ച സീരീസുകൾ

സമകാലിക മലയാളം ഡെസ്ക്

ബ്രിജിട്ടണ്‍

അമേരിക്കന്‍ സീരീസായ ബ്രിജിട്ടണ്‍ ഹിസ്റ്റോറിക്കല്‍ റൊമാന്‍സ് ഡ്രാമയാണ്. ജൂലിയ ക്വിന്നിന്റെ ബുക് സീരീസിനെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. 2020ല്‍ നെറ്റ്ഫ്‌ളിക്‌സിലാണ് സീരീസ് സ്ട്രീം ചെയ്യാന്‍ തുടങ്ങിയത്. മൂന്നാമത്തെ സീസണ്‍ മേയ് 16ന് എത്തും.

ഗെയിം ഓഫ് ത്രോണ്‍സ്

ലോക പ്രശസ്തമായ സീരീസാണ് ഗെയിം ഓഫ് ത്രോണ്‍സ്. ജോര്‍ജ് ആര്‍ആര്‍ മാര്‍ട്ടിന്റെ ഫാന്റസി നോവലിനെ ആസ്പദമാക്കി എട്ട് സീസണുകളിലായായാണ് എത്തിയത്. എച്ച്ബിഒയിലാണ് സീരീസ് പ്രദര്‍ശനത്തിന് എത്തിയത്.

ത്രി ബോഡി പ്രോബ്ലം

അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ടെലിവിഷന്‍ സീരീസ്. ലിയു സിസിന്റെ ഇതേ പേരിലുള്ള ചൈനീസ് നോവലിനെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയത്. നെറ്റ്ഫ്‌ളിക്‌സിലാണ് സ്ട്രീം ചെയ്യുന്നത്.

ഹൗസ് ഓഫ് ഡ്രാഗണ്‍സ്

ജോര്‍ജ് ആര്‍ആര്‍ മാര്‍ട്ടിന്റെ ഫയര്‍ ആന്‍ഡ് ബ്ലഡ്ഡിനെ ആസ്പദമാക്കിയാണ് ഹൗസ് ഓഫ് ഡ്രാഗണ്‍സ് ഒരുക്കിയത്. ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വലായാണ് ഇത് എത്തിയത്. എച്ച്ബിഒ മാക്സില്‍ സ്ട്രീം ചെയ്യുന്നത്.

ഷെര്‍ലക്

സര്‍ ആര്‍ത്തര്‍ കോനന്‍ ഡോയ്‌ലിന്റെ ഷെര്‍ലക് ഹോംസിന്റെ ഡിറ്റക്റ്റീവ് സീരീസിനെ ആസ്പദമാക്കി ഒരുക്കി ടെലിവിഷന്‍ സീരീസ്. ബെനഡിക്റ്റ് കംബര്‍ബാറ്റ്ച്ച് ആണ് ഷെര്‍ലക്കിന്റെ വേഷത്തില്‍ എത്തിയത്. ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാണ്.