ലോക്സഭാ തെരഞ്ഞെടുപ്പില്‍ അങ്കത്തിനിറങ്ങിയ മുഖ്യമന്ത്രിമാര്‍

സമകാലിക മലയാളം ഡെസ്ക്

പിന്നീട് മുഖ്യമന്ത്രിയായ പട്ടം എ താണുപിള്ള 1957ല്‍ പിഎസ്പി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മത്സരിച്ചു. ഇടതു പക്ഷത്തെ ഈശ്വര അയ്യരോട് പട്ടം പരാജയപ്പെട്ടു

ആര്‍ ശങ്കര്‍ 1967ല്‍ ചിറയിന്‍കീഴില്‍നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്കു മത്സരിച്ചു. സിപിഎമ്മിലെ കെ അനിരുദ്ധനോട് ശങ്കര്‍ തോറ്റു.

സിഎച്ച് മുഹമ്മദ് കോയ 1962ല്‍ കോഴിക്കോട്ടെ ലീഗ് സ്ഥാനാര്‍ഥിയായി. 1,04,277 വോട്ടിനു ജയിച്ച സിഎച്ച് 1973ല്‍ മഞ്ചേരിയില്‍നിന്നും ലോക്സഭയില്‍ എത്തി.

ഇകെ നായനാര്‍ 1967ല്‍ സിപിഎം സ്ഥാനാര്‍ഥിയായി പാലക്കാട്ടുനിന്നു ലോക്സഭയില്‍ എത്തി. എന്നാല്‍ 1971ല്‍ കാസര്‍ക്കോട് കടന്നപ്പള്ളി രാമചന്ദ്രനോട് നായനാര്‍ പരാജയപ്പെട്ടു.

പികെ വാസുദേവന്‍ നായര്‍ 1957, 1962, 1967 വര്‍ഷങ്ങളില്‍ തിരുവല്ല, അന്പലപ്പുഴ, പീരുമേട് മണ്ധലങ്ങളില്‍നിന്നു ലോക്സഭയില്‍ എത്തി. 2004ല്‍ തിരുവനന്തപുരത്തുനിന്നും അദ്ദേഹം ജയിച്ചു.

1996ല്‍ തൃശൂരില്‍ മത്സരിച്ച കെ കരുണാകരന്‍ സിപിഐയിലെ വിവി രാഘവനോടു തോറ്റു. 1998ലും 1999ലും കരുണാകരന്‍ തിരുവനന്തപുരത്തുനിന്ന് ലോക്സഭാംഗമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ