ഡോക്ടർ പണി നിർത്തി സിനിമയിൽ ഇറങ്ങിയവർ

സമകാലിക മലയാളം ഡെസ്ക്

സായി പല്ലവി

പ്രേമത്തിലൂടെ തെന്നിന്ത്യയുടെ മനം കവര്‍ന്ന നടിയാണ് സായി പല്ലവി. 2016ല്‍ ജോര്‍ജിയയില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സിനിമയില്‍ സജീവമായത്. 2020ല്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്യുവേറ്റ് എക്‌സാമിനേഷനും എഴുതി.

സായി പല്ലവി | ഫെയ്സ്ബുക്ക്

ഐശ്വര്യ ലക്ഷ്മി

തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന താരസുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. 2017ല്‍ എറണാകുളം ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് എംബിബിഎസ് നേടി. അതേ വര്‍ഷത്തില്‍ തന്നെയായിരുന്നു സിനിമാപ്രവേശനം.

ഐശ്വര്യ ലക്ഷ്മി | ഫെയ്സ്ബുക്ക്

മാനുഷി ചില്ലര്‍

2017ല്‍ മിസ് വേള്‍ഡ് സൗന്ദര്യപ്പട്ടം നേടിയ മാനുഷി സോനിപത്തിലെ ഭഗത് ഫൂല്‍ സിങ് മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് നേടിയത്. സാമ്രാട്ട് പൃഥ്വിരാജിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം.

മാനുഷി ചില്ലര്‍ | ഫെയ്സ്ബുക്ക്

അജ്മല്‍ അമീര്‍

മലയാളത്തിലും തമിഴിലും സജീവ സാന്നിധ്യമാണ് അജ്മല്‍ അമീര്‍. യുക്രൈനില്‍ നിന്നാണ് അജ്മല്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയത്. പ്രണയകാലം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം.

അജ്മല്‍ അമീര്‍ | ഫെയ്സ്ബുക്ക്

റോണി ഡേവിഡ്

നടനും തിരക്കഥാകൃത്തുമാണ് റോണി ഡേവിഡ്. 2007ല്‍ ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. സിനിമയില്‍ സജീവമാകുന്നതിന് മുന്‍പ് കിംസ് ഹോസ്പിറ്റലില്‍ ഫിസിഷ്യനായി ജോലി നോക്കുകയായിരുന്നു.

റോണി ഡേവിഡ് | ഫെയ്സ്ബുക്ക്

അതിഥി ഗോവിത്രികര്‍

മിസിസ് വേള്‍ഡ് പട്ടം ആദ്യമായി ഇന്ത്യയിലേക്ക് എത്തിച്ച സുന്ദരി. 2001ലാണ് അതിഥിയുടെ കിരീടനേട്ടം. മുംബൈയിലെ ഗ്രാന്‍ഡ് മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് ഡിഗ്രി നേടിയത്.

അതിഥി ഗോവിത്രികര്‍ | ഫെയ്സ്ബുക്ക്