പാനീപുരി മുതൽ ഐസ്‌ക്രീം വരെ; ചൂടുകാലത്ത് ഒഴിവാക്കേണ്ട 6 സ്ട്രീറ്റ് ഫൂഡുകൾ

സമകാലിക മലയാളം ഡെസ്ക്

മുറിച്ചു വെച്ചിരിക്കുന്ന പഴങ്ങളും പച്ചക്കറികളും

മൂടി വയ്ക്കാതെയും ചൂടിൽ തുറന്നുവെക്കുന്നതുമായ പഴങ്ങളിലും പച്ചക്കറിയിലും പെട്ടെന്ന് ബാക്ടീരിയയുടെ പ്രജനനം നടക്കും.

പാനിപൂരി

വൃത്തിഹീനമായ വെള്ളം ഉപയോഗിച്ച് ഉണ്ടാക്കുന്ന പാനീപൂരി കഴിക്കുന്നത് വയറിന് പല അസ്വസ്ഥതകള്‍ ഉണ്ടാക്കും.

DEBADATTA MALLICK

കടൽവിഭവങ്ങൾ

കടൽ വിഭവങ്ങൾ ചൂടു കാരണം പെട്ടെന്ന് കേടാകാനും ബാക്ടീരിയ-അണുബാധ ഉണ്ടാവാനും സാധ്യതയുണ്ട്

പാലുൽപ്പന്നങ്ങൾ

ഐസ്ക്രീം, കുൽഫി, മിൽക്ക് ഷേക്ക് തുടങ്ങിയ വിഭവങ്ങൾ ശരിയായ രീതിയിൽ ശീതീകരിച്ചില്ലെങ്കിൽ ബാക്ടീരിയ വളരാൻ കാരണമാകും. ചൂടിൽ തുറന്നുവെക്കുന്ന പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് പല രോ​ഗങ്ങളിലേക്കും നയിക്കും

​ഗ്രിൽ ചെയ്തെടുക്കുന്ന മാംസം

വേവിക്കാത്തതോ ശരിയായി കൈകാര്യം ചെയ്യാത്തതോ ആയ മാംസത്തിൽ ഇകോളി, സാൽമൊണല്ല തുടങ്ങിയ ഹാനികരമായ ബാക്ടീരിയകൾ വളരുന്നതിന് കാരണമാകും