നാലു പ്രമുഖ ബാങ്കുകളുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് നിരക്ക് അറിയാം

സമകാലിക മലയാളം ഡെസ്ക്

മൂന്ന് മുതല്‍ 7.50 ശതമാനം വരെയാണ് വിവിധ ബാങ്കുകളുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം അധികം ലഭിക്കും.

സ്ഥിര നിക്ഷേപങ്ങള്‍ക്ക് മൂന്ന് മുതല്‍ ഏഴുശതമാനം വരെ പലിശയാണ് എസ്ബിഐ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം അധികം. രണ്ടുമുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷപങ്ങള്‍ക്ക് ഏഴുശതമാനമാണ് പലിശ

മൂന്നര മുതല്‍ ഏഴര ശതമാനം വരെ പലിശയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കുന്നത്. രണ്ടു കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക്. ഒരു വര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനം പലിശ ലഭിക്കും

എച്ച്ഡിഎഫ്‌സി ബാങ്കില്‍ മൂന്ന് മുതല്‍ 7.75 ശതമാനം വരെയാണ് പലിശ. ഒരു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനം പലിശ ലഭിക്കും

മൂന്ന് മുതല്‍ ഏഴര ശതമാനം വരെ പലിശയാണ് ഐസിഐസിഐ ബാങ്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം അധികം. ഒരു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് 6.70 ശതമാനമാണ് പലിശ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ