കരളിനെ പൊന്നു പോലെ സംരക്ഷിക്കാൻ തീർച്ചയായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 7 കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പഴങ്ങളും പച്ചക്കറിയും

നാരുകളാൽ സമ്പന്നമായ പഴങ്ങളും പച്ചക്കറിയും കഴിക്കുന്നതിലൂടെ കരളിൽ കൊഴുപ്പ് അടുഞ്ഞു കൂടുന്നത് ഒഴിവാക്കാം. ബെറി പഴങ്ങൾ, ക്രൂസിഫറസ് പച്ചക്കറികള്‍, ഇലക്കറികൾ എന്നിവ കഴിക്കുന്നത് കരളിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്.

ഇഞ്ചി

നിരവധി ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുള്ളതിനാൽ കരൾ രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളും ആലിസിനും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

കടൽ വിഭവങ്ങൾ

ആൻറി-ഇൻഫ്ലമേറ്ററി കൊഴുപ്പുകൾ, സെലിനിയം, വിറ്റാമിൻ ഇ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റ് പോഷകങ്ങൾ പോലുള്ള കരൾ സംരക്ഷണ പോഷകൾ കടൽവിഭവങ്ങളിൽ ധാരാളമുണ്ട്.

ചായയും കാപ്പിയും

കാപ്പിയും ​ഗ്രീൻ ടീ പോലുള്ള ചായ കുടിക്കുന്നത് ലിവർ കാൻസർ പോലുള്ള കരൾ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ചോക്ലേറ്റ്

കരൾ രോഗമുള്ളവരിൽ കരൾ എൻസൈമിൻ്റെ അളവ് കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ചോക്ലേറ്റ് കഴിക്കുന്നത് സഹായിക്കുമെന്ന് ​ഗവേഷങ്ങൾ പറയുന്നു. ചോക്ലേറ്റ് കഴിക്കുമ്പോൾ അധികം മധുരമില്ലാത്തത് തെരഞ്ഞടുക്കാൻ ശ്രദ്ധിക്കണം.

നട്‌സ്

നിലക്കടല, വാൾനട്‌സ്‌ പോലുള്ള നട്‌സിൽ ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയതിനാൽ കരളിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ