കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ തവണ എംപിയായത് ആര്?

സമകാലിക മലയാളം ഡെസ്ക്

കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏഴു തവണ ലോക്സഭാംഗമായി. കണ്ണൂരില്‍നിന്ന് 1984, 1989, 1991, 1996, 1998 വര്‍ഷങ്ങളിലും വടകരയില്‍നിന്ന് 2009ലും 2014ലും എംപിയായി.

മുല്ലപ്പള്ളി രാമചന്ദ്രന്‍ | എക്സ്പ്രസ് ഫയല്‍

മുസ്ലിം ലീഗിലെ ഇ അഹമ്മദും ഏഴു വട്ടം ലോകസഭാംഗമായി. 1991, 1996, 1998, 1999 വര്‍ഷങ്ങളില്‍ മഞ്ചേരിയില്‍നിന്നും 2004ല്‍ പൊന്നാനിയില്‍നിന്നും 2009, 2014 വര്‍ഷങ്ങളില്‍ മലപ്പുറത്തുനിന്നുമായിരുന്നു വിജയം

ഇ അഹമ്മദ് | എക്സ്പ്രസ് ഫയല്‍

കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷും ഏഴു തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. 1989, 1991, 1996, 1999 വര്‍ഷങ്ങളില്‍ അടൂരില്‍നിന്നും 2009, 2014, 2019 വര്‍ഷങ്ങളില്‍ മാവേലിക്കരയില്‍നിന്നുമായിരുന്നു ജയം.

കൊടിക്കുന്നില്‍ സുരേഷ് | എക്സ്പ്രസ് ഫയല്‍

കേരള കോണ്‍ഗ്രസ് നേതാവ് പിസി തോമസ് ആറു വട്ടമാണ് ലോക്സഭയില്‍ എത്തിയത്. 1989, 1991, 1996, 1998, 1999, 2004 തെരഞ്ഞെടുപ്പുകളില്‍ മുവാറ്റുപുഴയില്‍നിന്നായിരുന്നു ജയം.

പിസി തോമസ് | എക്സ്പ്രസ് ഫയല്‍

കോണ്‍ഗ്രസ്, കോണ്‍ഗ്രസ് (യു), കോണ്‍ഗ്രസ് (എസ്) പാര്‍ട്ടികളുടെ പ്രതിനിധിയായി കെപി ഉണ്ണികൃഷ്ണന്‍ ആറു തവണ ലോക്സഭയില്‍ എത്തി. 1971, 1977, 1980, 1984, 1989, 1991 വര്‍ഷങ്ങളില്‍ വടകരയില്‍നിന്നായിരുന്നു വിജയം.

കെപി ഉണ്ണികൃഷ്ണന്‍ | എക്സ്പ്രസ് ഫയല്‍

കോണ്‍ഗ്രസിലെ കെവി തോമസ് 1984, 1989, 1991, 2009, 2014 വര്‍ഷങ്ങളിലായി അഞ്ചു തവണ എറണാകുളത്തുനിന്ന് എംപിയായി.

കെവി തോമസ് | എക്സ്പ്രസ് ഫയല്‍

സിപിഐ, സിപിഎം പ്രതിനിധിയായി അഞ്ചു വട്ടമാണ് എകെജി ലോക്സഭയില്‍ എത്തിയത്. 1952ല്‍ കണ്ണൂരില്‍നിന്നും 1957, 1962, 1967 വര്‍ഷങ്ങളില്‍ കാസര്‍കോടു നിന്നും 1971ല്‍ പാലക്കാടു നിന്നുമായിരുന്നു ജയം.

എകെ ഗോപാലന്‍

രമേശ് ചെന്നിത്തല 1989, 1991, 1996 തെരഞ്ഞെടുപ്പുകളില്‍ കോട്ടയത്തുനിന്നും 1999ല്‍ മാവേലിക്കരയില്‍നിന്നും ജയിച്ചു.

രമേശ് ചെന്നിത്തല | എക്സ്പ്രസ് ഫയല്‍

കോണ്‍ഗ്രസിലെ കെ മുരളീധരന്‍ നാലു തവണയാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ജയിച്ചത്. കോഴിക്കോട്ടുനിന്ന് 1989, 1991, 1999 വര്‍ഷങ്ങളിലും വടകരയില്‍നിന്ന് 2019ലും മുരളി ലോക്സഭയില്‍ എത്തി.

കെ മുരളീധരന്‍ | എക്സ്പ്രസ് ഫയല്‍

സിപിഎമ്മിലെ സുരേഷ് കുറുപ്പ് 1984, 1998, 1999, 2004 വര്‍ഷങ്ങളില്‍ കോട്ടയത്തുനിന്ന് ലോക്സഭയില്‍ എത്തി.

സുരേഷ് കുറുപ്പ് | എക്സ്പ്രസ് ഫയല്‍

ആര്‍എസ്പിയിലെ എന്‍കെ പ്രേമചന്ദ്രന്‍ 1996, 1998, 2014, 2019 വര്‍ഷങ്ങളില്‍ കൊല്ലത്തുനിന്ന് ലോക്സഭാംഗമായി.

എന്‍കെ പ്രേമചന്ദ്രന്‍ | എക്സ്പ്രസ് ഫയല്‍