വര്‍ണങ്ങള്‍ വിരിയിച്ച് പൂരം

സമകാലിക മലയാളം ഡെസ്ക്

ഘടക പൂരങ്ങളുടെ എഴുന്നള്ളത്താണ് പൂരത്തിലെ പ്രധാന ചടങ്ങുകളില്‍ ഒന്ന്

എ സനേഷ്

ഘടക പൂരമായ നെയ്തലക്കാവില്‍ അമ്മയുടെ തിടന്പേറ്റിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പുറത്തേക്കു കയറുന്ന വെഞ്ചാമര, ആലവട്ടക്കാര്‍ | SANESH SAKA

വൈകുന്നേരം നടക്കുന്ന കുടമാറ്റമാണ് തൃശൂര്‍ പൂരത്തിലെ വര്‍ണാഭമായ ചടങ്ങ്. തിരുവന്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ മുഖാമുഖം നിന്നാണ് ചടങ്ങ്.

പൂരത്തിന്‍റെ കുടമാറ്റ ചടങ്ങില്‍നിന്ന് | പിടിഐ

പലവിധ വര്‍ണക്കുടകള്‍ പുറത്തെടുത്ത ഇരുവിഭാഗങ്ങളും പൂരപ്രേമികളെ ആവേശത്തില്‍ ആറാടിച്ചു

കുടമാറ്റ ചടങ്ങില്‍നിന്ന് | എ സനേഷ്

പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് ഇത്തവണ രാത്രിയിലെ തര്‍ക്കങ്ങള്‍ മൂലം രാവിലെയാണ് നടന്നത്. ആറരയോടെ പാറമേക്കാവ് വിഭാഗവും പിന്നാലെ തിരുവന്പാടിയും വെടിക്കെട്ട് നടത്തി

പൂരം വെടിക്കെട്ട് | പിടിഐ