ലോക പുസ്തക ദിനം; വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ച ഏഴു സാഹിത്യ കൃതികള്‍

സമകാലിക മലയാളം ഡെസ്ക്

ചാള്‍സ് ഡിക്കന്‍സിന്‍റെ ചരിത്രാഖ്യായിക, എ ടെയ്ല്‍ ഓഫ് ടു സിറ്റീസ് 20 കോടിയിലേറെ കോപ്പികള്‍ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്കുകള്‍. 1859ലാണ് ഇതു പ്രസിദ്ധീകരിച്ചത്.

എ ടെയ്ല്‍ ഓഫ് ടു സിറ്റീസിന്‍റെ കവര്‍ | വിക്കിപീഡിയ

അന്‍റോയിന്‍ ഡി സെയ്ന്‍റ് എക്സുപെറി എഴുതിയ ദി ലിറ്റില്‍ പ്രിന്‍സും 20 കോടിയിലേറെ കോപ്പികള്‍ വിറ്റു. 1943ല്‍ ഫ്രാന്‍സിലാണ് ലിറ്റില്‍ പ്രിന്‍സ് പ്രസിദ്ധീകരിച്ചത്.

ബ്രസീലിയന്‍ എഴുത്തുകാരന്‍ പാവ്ലോ കൊയ്ലോയുടെ ആല്‍ക്കെമിസ്റ്റ് പതിനഞ്ചു കോടിയിലേറെ കോപ്പികളാണ് വിറ്റുപോയത്. 1988ലാണ് ആല്‍കെമിസ്റ്റ് പ്രസിദ്ധീകരിച്ചത്.

ജെകെ റോളിങ്ങിന്‍റെ ഹാരി പോട്ടര്‍ ആന്‍ഡ് ദി ഫിലോസോഫേഴ്സ് സ്റ്റോണ്‍ 12 കോടിയിലേറെ കോപ്പികള്‍ വിറ്റു. 1997ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെട്ടു.

അഗതാ ക്രിസ്റ്റിയുടെ ആന്‍ഡ് ദെന്‍ ദേര്‍ വേര്‍ നണ്‍ പത്തു കോടിയിലേറെ കോപ്പികളാണ് വിറ്റഴിഞ്ഞത്. 1949ലാണ് നോവല്‍ പ്രസിദ്ധീകരിച്ചത്.

ടെന്‍ ലിറ്റില്‍ നിഗ്ഗേഴ്സ് എന്ന പേരിലാണ് ആദ്യം ഈ കൃതി പ്രസിദ്ധീകരിച്ചത്. | വിക്കിപിഡിയ

ചൈനീസ് എഴുത്തുകാരന്‍ സാവോ സീക്വിന്നിന്‍റെ. 1791ല്‍ പ്രസിദ്ധീകരിച്ച ഡ്രീം ഓഫ് ദി റെഡ് ചേംബറും പത്തു കോടിയിലേറെ വിറ്റ പുസ്തകങ്ങളുടെ പട്ടികയിലുണ്ട്.

നോവലിലെ ഒരു രംഗത്തെ അടിസ്ഥാനമാക്കിയുള്ള പെയിന്‍റിങ് | വിക്കിപിഡിയ

ജെആര്‍ആര്‍ ടോല്‍ക്കിന്‍റെ ദി ഹൊബിറ്റ് പത്തു കോടിയിലേറെ കോപ്പികള്‍ വിറ്റു. 1937ലാണ് ഈ ബാലസാഹിത്യ കൃതി പ്രസിദ്ധീകരിച്ചത്.