ശീലം മാറ്റാം; മുടി വളരാനുള്ള സിമ്പിള്‍ ടിപ്‌സ്

സമകാലിക മലയാളം ഡെസ്ക്

തണുത്ത വെള്ളത്തില്‍ മുടി കഴുകുന്നത് മുടിയുടെ ഈർപ്പം നിലനിര്‍ത്താൻ സഹായിക്കും. കൂടാതെ മുടി പൊട്ടിപോകാതിരിക്കാനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്

മുടി ഓവർവാഷ് ഓവര്‍വാഷ് ചെയ്യുന്നതും ഒഴിവാക്കാം. ഇത് നിങ്ങളുടെ മുടിയുടെ സ്വാഭാവിക എണ്ണ ഇല്ലാതാക്കും. മുടി കഴുകാന്‍ പ്രകൃതിദത്ത ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്.

മുടിയുടെ ആരോഗ്യ സംരക്ഷിക്കുന്നതിന് ചീര, മുട്ട, നട്‌സ്, ബ്ലൂബെറി, അവക്കാഡോ, മീന്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക

ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും മുടിയുടെ ആരോ​ഗ്യത്തിനും നല്ലതാണ്.

യോഗ, വ്യായാമം, തുടങ്ങിയ കാര്യങ്ങളിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം.

സ്‌കാല്‍പ് മസാജ് ചെയ്യുന്നത് രക്തയോട്ടം കൂട്ടാനും മുടി നന്നായി വളരാനും സഹായിക്കും