വാട്‌സ്ആപ്പിന്റെ വരാനിരിക്കുന്ന അഞ്ചുഫീച്ചറുകള്‍

സമകാലിക മലയാളം ഡെസ്ക്

ചാറ്റ് ഫില്‍റ്റേഴ്‌സ്: ചാറ്റ് ലിസ്റ്റിന് മുകളിലാണ് ഇത് ക്രമീകരിക്കുക. അണ്‍റീഡ്, ഗ്രൂപ്പ് എന്ന തരത്തില്‍ ചാറ്റുകള്‍ ഉപയോക്താവിന് ഫില്‍റ്റര്‍ ചെയ്യാന്‍ കഴിയുന്നവിധമാണ് സംവിധാനം.

പ്രൈവറ്റ് മെന്‍ഷന്‍: സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ സ്വകാര്യമായി കോണ്‍ടാക്ട്‌സ് പരാമര്‍ശിക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം. ഇതുവഴി ഉപയോക്താവിന് നേരിട്ട് നോട്ടിഫിക്കേഷന്‍ അയക്കാന്‍ സാധിക്കും.

ചാനല്‍ അപ്‌ഡേറ്റ് റിപ്ലേ: അപ്‌ഡേറ്റ്‌സുകളിന്മേല്‍ ചാനല്‍ ഉടമകള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. കൂടുതല്‍ ആശയവിനിമയം നടത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍

പിന്‍ ചാനല്‍: ഇഷ്ടപ്പെട്ട ചാനല്‍ അപ്‌ഡേറ്റ്സ് ടാബില്‍ മുകളിലായി പിന്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. കൂടുതല്‍ ആക്‌സസ് ലഭിക്കാന്‍ ഇതുവഴി സാധിക്കും

WhatsApp

ക്വിക്ക് റിയാക്ഷന്‍ ഫോര്‍ സ്റ്റാറ്റസ്: സ്റ്റാറ്റസിന്മേല്‍ ഉടനടി റിയാക്ഷന്‍ പങ്കുവെയ്ക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. സ്റ്റാറ്റസ് കണ്ടവരുടെ ലിസ്റ്റില്‍ റിയാക്ഷന്‍ തെളിഞ്ഞുവരുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ