കിലുക്കം മുതല്‍ നീലാകാശം വരെ; യാത്ര ചെയ്യാൻ കൊതിപ്പിച്ച മലയാള സിനിമകൾ

സമകാലിക മലയാളം ഡെസ്ക്

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി

മലയാളികളുടെ ഉള്ളില്‍ യാത്ര എന്ന മോഹം ജനിപ്പിച്ച ഒരു ചിത്രമാണ് സമീർ താഹിർ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. 2013 ഓഗസ്റ്റില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദുൽഖർ സൽമാൻ,ധൃതിമാൻ ചാറ്റർജി,സണ്ണി വെയ്ൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

ചാർലി

ദുൽഖർ സൽമാൻ, പാര്‍വതി തിരുവോത്ത് കേന്ദ്ര കഥാപാത്രങ്ങളായി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം 2015ലാണ് പുറത്തിറങ്ങിയത്.

റാണി പദ്മിനി

മഞ്ജു വാര്യർ, റിമ കല്ലിങ്കൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് റാണി പദ്മിനി. ആഷിക് അബു ആണ് ചിത്രം സംവിധാനം ചെയ്തത്

കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്സ്

ടൊവിനോ നായകനായി 2020 ൽ പുറത്തിറങ്ങിയ ചിത്രം മിനിസ്ക്രീൻ വഴി റിലീസ് ചെയ്ത മലയാളഭാഷാ ചലച്ചിത്രമാണ്. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധാനം.

ഓർഡിനറി

കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് ഓർഡിനറി. പത്തനംതിട്ട, ​ഗവി, വാ​ഗമൺ എന്നിവിടങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്.

കിലുക്കം

മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ, ജ​ഗതി, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ കിലുക്കം. കുളിരു നിറഞ്ഞ ഊട്ടിയുടെ സുന്ദര കാഴ്ചയിലൂടെയാണ് ചിത്രം കഥ പറയുന്നത്.

കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്

ദൃശ്യ ഭം​ഗികൊണ്ട് മലയാളികളെ കൊതിപ്പിക്കുന്ന ചിത്രമാണ് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്. ജയറാം, മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കമലാണ് ചിത്രം സംവിധാനം ചെയ്തത്.