സച്ചിന്റെ ഇനിയും തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡുകള്‍

സമകാലിക മലയാളം ഡെസ്ക്

1988ല്‍ 15-ാമത്തെ വയസിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സച്ചിന്റെ അരങ്ങേറ്റം. രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ ബോംബെയ്ക്ക് വേണ്ടിയാണ് ആദ്യമായി കളിച്ചത്.

ഫസ്റ്റ് ക്ലാസ് അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് സച്ചിന്‍.

ആഭ്യന്തര ക്രിക്കറ്റില്‍ രഞ്ജി ട്രോഫിയിലും ഇറാനി ട്രോഫിയിലും ദേവധര്‍ ട്രോഫിയിലും അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ ഏക താരം

ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ചതിന്റെ റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. 200 ടെസ്റ്റുകളിലാണ് ഇന്ത്യന്‍ ടീമിന്റെ ജഴ്സി അണിഞ്ഞത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സച്ചിന്റെ പേരില്‍ തന്നെയാണ്. 200 ടെസ്റ്റുകളില്‍ നിന്നായി 15,921 റണ്‍സ് ആണ് സച്ചിന്‍ അടിച്ചുകൂട്ടിയത്.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളും അടിച്ചുകൂട്ടിയത് സച്ചിനാണ്. 51 സെഞ്ച്വറികളാണ് സച്ചിന്‍ സ്വന്തം പേരിലേക്ക് ആക്കിയത്.

രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് സച്ചിന്റെ പേരിലാണ്. ഏകദിനത്തിലും ടെസ്റ്റിലുമായി 34,357 റണ്‍സ് ആണ് സച്ചിന്‍ നേടിയത്. 2013ല്‍ ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ