ഇന്ന് ലോക മലേറിയ ദിനം; അറിഞ്ഞിരിക്കാം ലക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

വേൾഡ് ഹെൽത്ത് അസംബ്ലിയുടെ നേതൃത്വത്തിൽ 2007 മുതലാണ് ലോക മലേറിയ ദിനം ആചരിച്ചു തുടങ്ങിയത്

ശുദ്ധ ജലത്തിൽ വളരുന്ന അനോഫിലസ് എന്ന പെൺ കൊതുകുകളാണ് രോഗം പരത്തുന്നത്

എട്ട് മുതല്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ രോ​ഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും

വിറയലോട് കൂടിയ കടുത്ത പനിയാണ് മലേറിയയുടെ പ്രധാന ലക്ഷണം

തലവേദന, പേശിവേദന, സന്ധിവേദന, ക്ഷീണം, ചുമ, ശ്വാസംമുട്ടൽ, വയറിളക്കം, ഛർദ്ദി എന്നിവ അനുഭപെട്ടാൽ വൈദ്യസഹായം തേടേണ്ടതാണ്

കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം