മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

സമകാലിക മലയാളം ഡെസ്ക്

കലോറിയെ കത്തിക്കാൻ ഫലപ്രദമായ ഒരു മാർ​ഗമാണ് ഡാൻസ്. ഏത് തരം നൃത്തം, ശരീര ഭാരം, ചലനങ്ങളുടെ തീവ്രത എന്നിവയുടെ അടിസ്ഥാനത്തിൽ എരിയുന്ന കലോറികളുടെ എണ്ണം വ്യത്യാസം വരാം. സൽസ, ഹിപ്-ഹോപ്പ് അല്ലെങ്കിൽ എയ്റോബിക് ഡാൻസ് പോലെയുള്ള ഊർജ്ജസ്വലമായ നൃത്തങ്ങൾക്ക് കുറഞ്ഞ കാലയളവിൽ ഗണ്യമായ അളവിൽ കലോറി കത്തിക്കാൻ കഴിയും.

പതിവായി നൃത്തം ചെയ്യുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയ ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

നൃത്തം മസിലുകൾ ടോൺ ചെയ്യാനും ശരീരം വഴക്കമുള്ളതാക്കാനും സഹായിക്കും. ഇത് രിക്കുകളുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള ചലനശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

നൃത്തം മാനസികാരോ​ഗ്യം വർധിപ്പിക്കുമെന്നും സമ്മർദ്ദം കുറയ്ക്കുമെന്നും നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ശാരീരിക പ്രവർത്തനങ്ങൾ, താളാത്മകമായ ചലനം, സംഗീതം എന്നിവയുടെ സംയോജനം എൻഡോർഫിനുകൾ പുറപ്പെടുവിക്കുന്നു. ഇത് ഉത്കണ്ഠയുടെയും വിഷാദത്തെയും ലഘൂകരിക്കാൻ സഹായിക്കും.

പതിവ് നൃത്തം കലോറി എരിച്ച് മെറ്റബോളിസം വർധിപ്പിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. നൃത്തം ആരോഗ്യകരമായ ഭാരം കൈവരിക്കാനും നിലനിർത്താനും സഹായിക്കും.