റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

സമകാലിക മലയാളം ഡെസ്ക്

തമിഴ് സൂപ്പർതാരം വിജയ്‌യും തൃഷയും പ്രധാന വേഷത്തിലെത്തി 2004ൽ റിലീസ് ചെയ്ത ചിത്രമാണ് ​ഗില്ലി

തെന്നിന്ത്യയിൽ ഒന്നാകെ ആവേശമായി മാറിയ ചിത്രം 50 കോടി കളക്റ്റ് ചെയ്തിരുന്നു

ഗില്ലിയുടെ റീ റിലീസിനും വൻ സ്വീകരണമാണ് ആരാധകർ നൽകിയത്.

റീ റിലീസ് ചെയ്ത് ഒരാഴ്ചയിൽ 20 കോടി രൂപയാണ് ചിത്രം തിയറ്ററിൽ നിന്ന് നേടിയത്.

റീ റിലീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രമായിരിക്കുകയാണ് ​ഗില്ലി. ഇതിഹാസ ചിത്രമായ ടൈറ്റാനിക് ത്രീഡി മാത്രമാണ് ​ഗില്ലിക്ക് മുകളിലുള്ളത്.