ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയുടെ 37ാം ജന്മദിനമാണ് ഇന്ന്

സാമന്ത | ഇൻസ്റ്റ​ഗ്രാം

മലയാളിയായ നൈനെറ്റിനും തെലുങ്കനായ ജോസഫ് പ്രഭുവിനും 1987 ഏപ്രില്‍ 28നാണ് സാമന്ത പിറക്കുന്നത്. ജൊനാദ്, ഡേവിഡ് എന്നീ സഹോദരന്മാര്‍ സാമന്തയ്ക്കുണ്ട്

സാമന്ത | ഇൻസ്റ്റ​ഗ്രാം

മോഡലിങ്ങില്‍ സജീവമായിരുന്ന സാമന്ത 2010ലാണ് സിനിമയിലേക്ക് ചുവടുവെക്കുന്നത്. ഗൗതം വാസുദേവ് മേനോന്റെ യേ മായെ ചേസവെ ആയിരുന്നു ആദ്യ ചിത്രം

സാമന്ത | ഇൻസ്റ്റ​ഗ്രാം

പിന്നീട് ഒന്നിനു പിറകെ ഒന്നായി സിനിമകളെല്ലാം ഹിറ്റായതോടെ തെന്നിന്ത്യയിലെ മുന്‍ നിര താരമായി സാമന്ത

സാമന്ത | ഇൻസ്റ്റ​ഗ്രാം

തന്റെ ആദ്യ സിനിമയിലെ നായകനായിരുന്ന നാഗ ചൈതന്യയുമായി താരം പ്രണയത്തിലാവുകയും 2017ല്‍ ഇരുവരും വിവാഹം ചെയ്യുകയും ചെയ്തു.

സാമന്ത | ഇൻസ്റ്റ​ഗ്രാം

ഇൻസ്റ്റ​ഗ്രാംനാലാം വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സാമന്ത നാഗ ചൈതന്യയുമായുള്ള ബന്ധം വേര്‍പിരിഞ്ഞതായി അറിയിക്കുന്നത്.

സാമന്ത | ഇൻസ്റ്റ​ഗ്രാം

ഫാമിലി മാനിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചു. പുഷ്പയിലെ ഐറ്റം സോങ്ങിലൂടെ താരം ദേശിയ ശ്രദ്ധനേടിയിരിക്കെയാണ് 2022ല്‍ ഓട്ടോ ഇമ്യൂണിറ്റി ഡിസോഡറായ മയോസിറ്റിസ് ബാധിക്കുന്നത്.

സാമന്ത | ഇൻസ്റ്റ​ഗ്രാം

സിനിമതിരക്കില്‍ നിന്ന് ഇടവേളയെടുത്ത് ആരോഗ്യം ശ്രദ്ധിക്കുകയാണ് താരമിപ്പോള്‍. 37ാം പിറന്നാള്‍ ദിനത്തില്‍ സിനിമയിലേക്കുള്ള തിരിച്ചുവരവുകൂടി പ്രഖ്യാപിച്ചിരിക്കുകയാണ് താരം.

സാമന്ത | ഇൻസ്റ്റ​ഗ്രാം