ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ

സമകാലിക മലയാളം ഡെസ്ക്

ഫോണിലെ ബ്ലൂ ലൈറ്റ് കുറയ്ക്കുക, അല്ലാത്തപക്ഷം കണ്ണിലെ റെറ്റിനയ്ക്ക് തകരാർ സംഭവിക്കാൻ കാരണമാകും

ബ്രൈറ്റ്‌നസ് കുറയ്ക്കുക, ബ്രൈറ്റ്‌നസ് കുറയ്ക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്‌

പ്രതീകാത്മക ചിത്രം

ഓരോ 20 മിനിറ്റ് കഴിയുമ്പോഴും ഫോണില്‍ നിന്ന് കണ്ണെടുത്ത് അകലെയുള്ള കാഴ്ചയില്‍ 20 സെക്കന്‍ഡ് ശ്രദ്ധ പതിപ്പിക്കുന്ന 20-20-20 റൂള്‍ ശീലിക്കുക. ഇത് കണ്ണിന് വിശ്രമം നല്‍കാന്‍ സഹായിക്കുന്നതാണ്.

cover

നൈറ്റ് മോഡിലേക്ക് സ്വിച്ച് ചെയ്യുക, പ്രത്യേകിച്ച് വൈകീട്ട്, അലോസരം ഉണ്ടാക്കുന്ന ബ്ലൂ ലൈറ്റ് കണ്ണിൽ അടിക്കുന്നത് കുറയ്ക്കാൻ ഇത് സഹായിക്കും.

ഇടയ്ക്കിടെ കണ്ണുകള്‍ അടയ്ക്കുന്നത് നല്ലതാണ്. കണ്ണ് ഡ്രൈ ആകുന്നത് ഒഴിവാക്കാന്‍ ഇത് സഹായകമാണ്. അല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഐ ഡ്രോപ്പ്‌സ് ഒഴിക്കുന്നതും ഉചിതമാണ്‌

ഓരോ മണിക്കൂർ കഴിയുമ്പോഴും ഫോണിൽ നിന്ന് കണ്ണെടുത്ത് വിശ്രമം നൽകുന്നത് നല്ലതാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ