ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ജലാംശവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടമാകും. അതിനാല്‍, ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക. നാരങ്ങവെള്ളം, കുഞ്ഞിവെള്ളം, മോരും വെള്ളം, കരിക്കിന്‍വെള്ളം എന്നിവ നല്ലതാണ്.

വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

അമിത ഭക്ഷണവും അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും, ഫാസ്റ്റ് ഫുഡുകള്‍, പായ്ക്കറ്റ് ആഹാരസാധനങ്ങള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവയും ഒഴിവാക്കാം.

എരിവ്, പുളി, മസാല എന്നിവ കുറയ്ക്കാം. ചായ, കാപ്പി എന്നിവയ്ക്ക്പകരം ഫ്രൂട്ട് ജ്യൂസുകളോ പച്ചക്കറി സൂപ്പുകളോ ഉള്‍പ്പെടുത്താം. ബിയര്‍ ഉള്‍പ്പടെയുള്ള മദ്യം ഒഴിവാക്കുക

വീടിന് പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക. ശരീരത്തില്‍ നേരിട്ട് വെയില്‍ ഏല്‍ക്കരുത്.

പിടിഐ

കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രം ധരിക്കാം

തുറസ്സായ സ്ഥലത്ത് കനത്ത വെയിലത്ത് ജോലിചെയ്യുന്നത് ഒഴിവാക്കുക.വെയിലുള്ളപ്പോള്‍ തുറസ്സായ സ്ഥലത്ത് കളിക്കരുത്.രോഗികള്‍ക്കും പ്രായമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രത്യേക കരുതല്‍ നല്‍കുക.

പിടിഐ