താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

സമകാലിക മലയാളം ഡെസ്ക്

യുനെസ്‌കോയുടെ പെര്‍ഫോമിങ് ആര്‍ട്‌സ് വിഭാഗത്തിന്റെ ഭാഗമായ ഡാന്‍സ് കമ്മിറ്റി ഓഫ് ദി ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് അന്താരാഷ്ട്ര നൃത്ത ദിനാചരണത്തിന് തുടക്കം കുറിച്ചത്.

എല്ലാ വര്‍ഷവും ഏപ്രില്‍ 29നാണ് അന്താരാഷ്ട്ര നൃത്ത ദിനം ആചരിക്കാറുള്ളത്.

ആധുനിക ബാലെയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന ജീന്‍ ജോര്‍ജസ് നോവറിന്റെ ജന്മദിനമാണ് ഏപ്രില്‍ 29

നൃത്തത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് നൃത്തലോകം അദ്ദേഹത്തിന് നല്‍കിയ ശ്രദ്ധാഞ്ജലിയായാണ് ഈ ദിനം ഓര്‍മിക്കുന്നത്.

നൃത്ത ലോകം അദ്ദേഹത്തിന് ബാലെ മുത്തച്ഛന്‍ എന്ന് പേര് കൂടി നല്‍കിയിട്ടുണ്ട്.

1982 മുതലാണ് അന്താരാഷ്ട്ര നൃത്ത ദിനം ആചരിക്കാന്‍ തുടങ്ങിയത്.

ഫെയ്‌സ്ബുക്ക്