സമകാലിക മലയാളം ഡെസ്ക്
വയനാട് ഉരുൾപൊട്ടൽ ദുരന്തം ഏൽപ്പിച്ച ആഘാതത്തിലാണ് ഇപ്പോൾ കേരളം. അഞ്ച് വർഷം മുൻപ് കേരളത്തിന് കണ്ണീരായി മാറിയ സ്ഥലങ്ങളാണ് കവളപ്പാറയും പുത്തുമലയും.
2019 ഓഗസ്റ്റ് എട്ടിനാണ് ദുരന്തമുണ്ടായത്. രണ്ട് സ്ഥലത്തുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ 76 പേരുടെ ജീവനാണ് പൊലിഞ്ഞത്.
കവളപ്പാറ ദുരന്തത്തിൽ 59 പേരും പുത്തുമല ദുരന്തത്തിൽ 17 പേരും മരിച്ചു.
ദുരന്തഭൂമിയായ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രമാണ് പുത്തുമലയിലേക്കുള്ളത്.
മേപ്പാടി പച്ചക്കാട് ഉണ്ടായ ഉരുൾപൊട്ടൽ പുത്തുമലയിൽ വൻ നാശമാണ് വിതച്ചത്. 58 വീടുകൾ പൂർണമായും 20 ലേറെ വീടുകൾ ഭാഗികമായും തകർത്തു.
മണ്ണിനടിയിൽപ്പെട്ട അഞ്ച് പേരെ കണ്ടെത്താൻ കഴിയാതെയാണ് അന്ന് തിരച്ചിൽ അവസാനിപ്പിച്ചത്.
മുത്തൻപ്പൻ കുന്ന് കവളപ്പാറ ഗ്രാമത്തിന് മുകളിലേക്ക് ദുരന്തം പെയ്തിറങ്ങിയത് രാത്രി ഏഴരയോടെയാണ്.
അപകട വിവരം പുറത്തറിയുന്നത് അടുത്ത ദിവസം പുലർച്ചെ മാത്രമാണ്.
20 ദിവസം നീണ്ട തിരച്ചിൽ 48 മൃതദേഹങ്ങളാണ് മണ്ണിനടിയില്‍ നിന്ന് കിട്ടിയത്
11 പേർ ഇപ്പോഴും മണ്ണിനടിയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ