വിനേഷ് മാത്രമല്ല!

സമകാലിക മലയാളം ഡെസ്ക്

മനു ഭാകര്‍- 2020ലെ ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഷൂട്ടിങ് താരം മനു ഭാകര്‍ ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ ഫൈനലില്‍ താരത്തിന്റെ തോക്കിനു തകരാര്‍ സംഭവിച്ചതോടെ മത്സരിക്കാന്‍ സാധിച്ചില്ല.

മനു ഭാകര്‍ | എക്സ്

എലിസബേറ്റ ലിപ- 1988ലെ സോള്‍ ഒളംപിക്‌സ് റോവിങില്‍ പങ്കെടുത്ത ലിപയ്ക്കും മത്സരം മുഴുമിപ്പിക്കാന്‍ സാധിച്ചില്ല. സിംഗിള്‍സ് സ്‌കള്‍സ് പോരിനിടെ താരത്തിനും ഉപകരണത്തിന്റെ തകരാറാണ് വഴി മുടക്കിയത്.

എലിസബേറ്റ ലിപ | എക്സ്

റോയ് ജോണ്‍സ് ജൂനിയര്‍- 1988ലെ സോള്‍ ഒളിംപിക്‌സില്‍ ജഡ്ജസിന്റെ തെറ്റായ വിധിയില്‍ ബോക്‌സിങ് സ്വര്‍ണം നഷ്ടം. ഫൈനലില്‍ 86 പഞ്ചുകള്‍ ചെയ്ത റോയ്ക്ക് പകരം 32 പഞ്ചുകള്‍ മാത്രമുണ്ടായിരുന്നു ദക്ഷിണ കൊറിയന്‍ താരം പാര്‍ക് സി ഹുന്‍ സ്വര്‍ണം നേടി. സംഭവം വിവാദമായി. ഈ സംഭവം ബോക്‌സിങിലെ സ്‌കോറിങ് സിസ്റ്റത്തില്‍ മാറ്റം കൊണ്ടു വന്നു.

റോയ് ജോണ്‍സ് ജൂനിയര്‍ | എക്സ്

പോള്‍ ഹാം- 2004ലെ ഏഥന്‍സ് ഒളിംപിക്‌സില്‍ പുരുഷ ജിംനാസ്റ്റിക്‌സില്‍ മത്സരിച്ച പോള്‍ ഹാമിനും സ്‌കോറിങ് വിവാദത്തിലാണ് സ്വര്‍ണം നഷ്ടമായത്. ദക്ഷിണ കൊറിയന്‍ താരം യാങ് ടി യോങാണ് വിജയിച്ചത്. 0.1 പോയിന്റിന്റെ നേരിയ വ്യത്യാസമാണ് വില്ലനായത്. എന്നാല്‍ പിന്നീട് അപ്പീല്‍ പോയതോടെ കായിക കോടതി താരത്തിനു സ്വരണം അനുവദിച്ചു. ഈ മത്സരവും പില്‍ക്കാലത്ത് ജിംനാസ്റ്റിക്‌സ് മത്സരങ്ങളുടെ പോയിന്റ് സിസ്റ്റത്തേയും പൊളിച്ചെഴുതാന്‍ കാരണമായി.

പോള്‍ ഹാം | എക്സ്

ലിയു സിയാങ്- ചൈനീസ് അതല്റ്റായ താരം 2008ലെ ബെയ്ജിങ് ഒളിംപിക്‌സ് 110 മീറ്റര്‍ ഹര്‍ഡ്ല്‍സിലെ സ്വര്‍ണം നിലനിര്‍ത്താനിറങ്ങി. എന്നാല്‍ പരിക്കിനെ തുടര്‍ന്നു താരം ഹീറ്റ്‌സില്‍ ഫൗള്‍ സ്റ്റാര്‍ട്ടായി മത്സരത്തില്‍ നിന്നു പുറത്തായി.

ലിയു സിയാങ് | എക്സ്

ഷിന്‍ എ ലാം- ഫെന്‍സിങ് താരമായ ഷിന്‍ 2012ലെ ഒളിംപിക്‌സ് വനിതാ എപ്പി വിഭാഗം സെമിയില്‍ പുറത്തായി. ജര്‍മന്‍ താരം ബ്രിട്ട ഹെയ്ഡ്മാനെതിരായ പോരിനിടെ സമയ ക്രമം തെറ്റിയതാണ് താരത്തിനു അപ്രതീക്ഷിത തിരിച്ചടിയായത്. താരം അന്നു പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.

ഷിന്‍ എ ലാം | എക്സ്

ഗെയ്ല്‍ ഡെവേഴ്‌സ്- അമേരിക്കന്‍ സ്പ്രിന്ററും ഹര്‍ഡ്ല്‍സ് താരവുമായ ഗെയ്ല്‍ 1992ലെ ബാഴ്‌സലോണ ഒളിംപിക്‌സ് വനിതാ ഹര്‍ഡ്ല്‍സ് ഫൈനലിനിടെ താരം മുന്നില്‍ കുതിക്കുകയായിരുന്നു. എന്നാല്‍ അവസാന ഹര്‍ഡ്ല്‍സില്‍ കാലുടക്കി അവര്‍ താഴെ വീണു. പിന്നാലെ എഴുന്നേറ്റ് അവസാന കുതിപ്പ് നടത്തിയെങ്കിലും താരം അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഗെയ്ല്‍ ഡെവേഴ്‌സ് | എക്സ്
വിനേഷ് ഫോഗട്ട് (നീല ജേഴ്സി) | Eugene Hoshiko

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ