റിയാസ് ഖാന്റെ മകന് വിവാഹം: 'അടിച്ചു കേറി' ഹല്‍ദി ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ സ്റ്റൈലിഷ് താരം റിയാസ് ഖാന്റെ മകന്‍ ഷാരിഖ് ഹസ്സന്‍ വിവാഹിതനാകുന്നു.

ഷാരിഖും മരിയയും | ഇൻസ്റ്റ​ഗ്രാം

മരിയ ജെന്നിഫറാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.

ഷാരിഖും മരിയയും | ഇൻസ്റ്റ​ഗ്രാം

ഷാരിഖിന്റേയും മരിയയുടേയും ഹല്‍ദി ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഷാരിഖും മരിയയും | ഇൻസ്റ്റ​ഗ്രാം

മഞ്ഞ കുര്‍ത്തയായിരുന്നു ഷാരിഖിന്റെ വേശം. മഞ്ഞ ഫ്‌ളോറല്‍ ലെഹങ്ക അണിഞ്ഞാണ് മരിയ എത്തിയത്.

ഷാരിഖും മരിയയും | ഇൻസ്റ്റ​ഗ്രാം

അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഹല്‍ദി ചടങ്ങില്‍ പങ്കെടുത്തു.

ഷാരിഖും മരിയയും | ഇൻസ്റ്റ​ഗ്രാം

ആരാധകരുടെ മനം കവര്‍ന്നത് റിയാസ് ഖാന്റെ ലുക്കാണ്. പച്ച കുര്‍ത്തയിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

റിയാസ് ഖാനും ഭാര്യയും | ഇൻസ്റ്റ​ഗ്രാം

കല്യാണ ചെക്കനേക്കാള്‍ അച്ഛനാണ് പോളി എന്നാണ് ആരാധകരുടെ കമന്റ്. റിയാസ് ഖാന് ഇത്രയും പ്രായമുള്ള മകനുണ്ടോ എന്നും ചോദിക്കുന്നവരുണ്ട്.

റിയാസ് ഖാൻ | ഇൻസ്റ്റ​ഗ്രാം

തമിഴ് ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ഷാരിഖ് ഇപ്പോള്‍ സിനിമയിലേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഷാരിഖും മരിയയും | ഇൻസ്റ്റ​ഗ്രാം

ലോകേഷ് കുമാര്‍ സംവിധാനം ചെയ്യുന്ന റിസോര്‍ട്ട് എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.

ഷാരിഖും മരിയയും | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ