സമകാലിക മലയാളം ഡെസ്ക്
താരസുന്ദരി ഹന്‍സിക മോട്വാനിക്ക് ഇന്ന് 33ാം പിറന്നാള്‍.
ഹിന്ദി സിനിമയില്‍ ബാലതാരമായിട്ടാണ് ഹന്‍സിക അഭിനയ രംഗത്തേക്ക് കടക്കുന്നത്.
കോയി മില്‍ ഗയാ ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ ബാലതാരമായി ഹന്‍സിക പ്രത്യക്ഷപ്പെട്ടു.
15ാം വയസിലാണ് നായികയായി താരം അരങ്ങേറ്റം കുറിക്കുന്നത്.
2007ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ദേസമുടുരുവില്‍ അല്ലു അര്‍ജുന്റെ നായികയായിട്ടാണ് ആദ്യം എത്തുന്നത്.
മാപ്പിളൈ എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് ചുവടുവച്ച താരം നിരവധി സൂപ്പര്‍ഹിറ്റ് സിനിമയില്‍ വേഷമിട്ടു.
2022 ലാണ് വ്യവസായി സൊഹേല്‍ കതുരിയയുമായി താരത്തിന്റെ വിവാഹം.
വിവാഹശേഷവും സിനിമയില്‍ സജീവമാണ് താരം. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ