സമകാലിക മലയാളം ഡെസ്ക്
കാത്തിരിപ്പ്
തങ്കലാൻ റിലീസ് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ.
പ്രൊമോഷൻ തിരക്കുകളിൽ
പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ താരങ്ങൾ.
താരങ്ങൾ
വിക്രം, പാർവതി തിരുവോത്ത്, മാളവിക മോഹനൻ, ഡാനിയേൽ, പശുപതി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
റിലീസ്
ഈ മാസം 15 നാണ് ചിത്രം തിയറ്ററുകളിലെത്തുക.
സാരിയിൽ തിളങ്ങി
പാർവതിയും, മാളവികയും സാരിയിലാണ് പ്രൊമോഷൻ വേദികളിൽ തിളങ്ങിയത്.
പ്രമേയം
കെജിഎഫി (കോലാർ ഗോൾഡ് ഫീൽഡ്)നെ പശ്ചാത്തലമാക്കിയാണ് തങ്കലാൻ ഒരുക്കിയിരിക്കുന്നത്.
പീരിയോഡിക് ഡ്രാമ
സ്വര്‍ണഖനനത്തിനായി ബ്രിട്ടീഷുകാര്‍ ഒരു ഗ്രാമത്തിലേക്ക് വരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.
വിക്രമിന്റെ ലുക്ക്
വിക്രമിന്റെ ഇതുവരെ കാണാത്ത ലുക്കും ഭാവവുമാണ് ആരാധകരെ കൂടുതൽ ആവേശത്തിലാക്കിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ