കൊളസ്ട്രോൾ രോഗികള്‍ ഇവ ദിവസവും കഴിക്കുന്നത് ഒഴിവാക്കണം

സമകാലിക മലയാളം ഡെസ്ക്

ശരീര പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ ഘടകമാണ് കൊളസ്ട്രോള്‍. എന്നാല്‍ ഇത് അമിതമായാല്‍ രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാനും രക്തപ്രവാഹം തടസപ്പെടാനും ഗുരുതര ഹൃദയരോഗങ്ങളിലേക്ക് നയിക്കാനും കാരണമാകുന്നു.

വെളിച്ചെണ്ണ

ഭക്ഷണം വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്നതാണ് മലയാളികൾക്ക് പ്രിയം. എന്നാൽ ഈ ശീലം കൊളസ്ട്രോൾ ഉള്ളവരിൽ സ്ഥിതി മോശമാക്കും. വെളിച്ചെണ്ണയിൽ 80 ശതമാനവും അടങ്ങിയിരിക്കുന്നത് സാച്ചുറേറ്റഡ് കൊഴുപ്പാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോൾ അളവു കൂടാൻ കാരണമാകും.

ഡീപ് ഫ്രൈ ഭക്ഷണങ്ങള്‍

എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്തെടുക്കുന്ന ഭക്ഷണങ്ങളില്‍ സാച്ചുറേറ്റഡ് കൊഴുപ്പ്, ട്രാന്‍സ് കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കൊളസ്‌ട്രോള്‍ അളവു നിയന്ത്രിക്കുന്നതിനെ തകിടം മറിക്കും.

ഉരുളക്കിഴങ്ങ്

ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയ ഉരുളക്കിഴങ്ങ് വിഭവങ്ങള്‍ ദിവസവും കഴിക്കുന്നവരാണെങ്കില്‍ അത് ഒഴിവാക്കണം. ഇതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈട്രേറ്റ് കൊളസ്‌ട്രോള്‍ അളുവു കൂടാന്‍ കാരണമായേക്കാം.

കൊഴുപ്പ് അടങ്ങിയ പാല്‍ ഉല്‍പന്നങ്ങള്‍

ചീസ്, ബട്ടര്‍ പോലുള്ളവ നിങ്ങളുടെ കൊളസ്‌ട്രോള്‍ അളവു കൂടാന്‍ കാരണമാകും. ദിവസവും ചെറിയ അളവിലാണ് എടുക്കുന്നതെങ്കില്‍ പോലും കൊളസ്ട്രോള്‍ ഉള്ളവരില്‍ അപകടമാണ്.

സംസ്‌കരിച്ച മാംസം

സംസ്‌കരിച്ച മാംസം ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങള്‍ കൊളസ്‌ട്രോള്‍ അളവു കൂട്ടാന്‍ കാരണമാകും. ഇത് പൊണ്ണത്തടിയിലേക്കും നയിക്കാം.

ബിസ്‌കറ്റ്/ കേക്ക്

കുക്കീസ്, കേക്ക്, പേസ്ട്രി പോലുള്ള നാവിന് രുചി നല്‍കുമെങ്കിലും ഇവ ദിവസവും കഴിക്കുന്നത് കൊളസ്ട്രോള്‍ അളവു കൂടാന്‍ കാരണമായേക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ