സമകാലിക മലയാളം ഡെസ്ക്
ഒളിംപിക്‌സ് മാരത്തണില്‍ സ്വര്‍ണം സ്വന്തമാക്കി നെതര്‍ലന്‍ഡ്‌സിന്റെ സിഫാന്‍ ഹസന്‍.
ഒളിംപിക്സ് റെക്കോര്‍ഡോടെയാണ് സുവര്‍ണ നേട്ടം.
2 മണിക്കൂര്‍, 22 മിനിറ്റ്, 55 സെക്കന്‍ഡിലാണ് താരം ഓട്ടം പൂര്‍ത്തിയാക്കിയത്. പുതിയ ഒളിംപിക്‌സ് റെക്കോര്‍ഡ്.
എത്യോപ്യയിലാണ് സിഫാന്റെ ജനനം. മത്സരിക്കുന്നത് നെതര്‍ലന്‍ഡ്‌സിനായി.
5000, 10000 മീറ്ററുകളിലും മെഡല്‍ നേട്ടം. രണ്ടിലും വെങ്കല നേട്ടമാണ് താരം സ്വന്തമാക്കിയത്.
ഒറ്റ ഒളിംപിക്‌സില്‍ ദീര്‍ഘ ദൂര ഓട്ടത്തില്‍ മൂന്ന് മെഡലുകള്‍ നേടുന്ന ആദ്യ വനിതാ താരമായി ഇതോടെ സിഫാന്‍ മാറി.
31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒറ്റ ഒളിംപിക്‌സില്‍ ദീര്‍ഘ ദൂര ഓട്ടത്തില്‍ ഒരു താരം മൂന്ന് മെഡലുകള്‍ നേടുന്നത്. 1952ല്‍ ചെക്ക് റിപ്പബ്ലിക്കിന്റെ എമില്‍ സറ്റോപെകാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം.
ഒളിംപിക്സ് ബ്രെയ്ക്ക് ഡാന്‍സിലെ 'ഇന്ത്യ!'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ