സമകാലിക മലയാളം ഡെസ്ക്
പ്രിയപ്പെട്ട ശ്രീദേവി
സൗന്ദര്യം കൊണ്ടു മാത്രമല്ല അഭിനയം കൊണ്ടും വെള്ളിത്തിരയെ അമ്പരപ്പിച്ച നായികയായിരുന്നു ശ്രീദേവി.
ബാലതാരമായി
ബാലതാരമായി സിനിമയിലെത്തി നായികയായ ശ്രീദേവി തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി.
പിറന്നാൾ
സിനിമ പ്രേക്ഷകരുടെ സ്വന്തം ശ്രീദേവിയുടെ 61-ാം ജന്മദിനമാണിന്ന്. തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്.
ആശംസകൾ
ശ്രീദേവിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ താരം അവസാനം പങ്കുവച്ച് പോസ്റ്റിന്റെ കമന്റ് ബോക്സ് പിറന്നാൾ ആശംകൾ കൊണ്ട് നിറയുകയാണ്.
എത്രയെത്ര സിനിമകൾ
പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ എത്രയെത്ര സിനിമകൾ, മനോഹരമായ കഥാപാത്രങ്ങൾക്ക് ശ്രീദേവി ജീവൻ നൽകി.
ഇരട്ട വേഷങ്ങളിലും
എട്ടോളം സിനിമകളിൽ ശ്രീദേവി ഡബിൾ റോളിലെത്തി.
നായികയായി
പതിമൂന്നാം വയസിൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത മൂണ്ട്ര് മുടിച്ച് എന്ന ചിത്രത്തിലൂടെ കമൽ ഹാസനും രജിനികാന്തിനുമൊപ്പമായിരുന്നു താരത്തിന്റെ നായികാ അരങ്ങേറ്റം.
300 സിനിമകൾ
2017 ൽ പുറത്തിറങ്ങിയ മോം ആണ് ശ്രീദേവിയുടെ 300 -ാമത്തെ ചിത്രം. ബോക്സോഫീസിലും ചിത്രം മികച്ച വിജയം നേടി.
പദ്മശ്രീ
2013 ൽ രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.
അവസാന ചിത്രം
ഷാരൂഖ് ഖാൻ നായകനായെത്തിയ സീറോയായിരുന്നു ശ്രീദേവിയുടെ അവസാന ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ