ഇടംകൈ കൊണ്ട് മാസ്മരിക പ്രപഞ്ചം തീര്‍ത്തവര്‍

സമകാലിക മലയാളം ഡെസ്ക്

ഓ​ഗസ്റ്റ് 13 ലോക ഇടംകൈയന്മാരുടെ ദിനമാണ്. ഇടംകയ്യന്മാര്‍ വാഴുന്ന കളത്തിലെ രാജാക്കന്മാരിലൊരാളാണ് വെസ്റ്റിന്‍ഡീസ് മുന്‍ ക്യാപ്റ്റനായ ബ്രയാന്‍ ലാറ. നിരവധി തവണ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ എന്ന പദവി അലങ്കരിച്ച താരമാണ്

ബ്രയാന്‍ ലാറയുടെ ബാറ്റിങ് | ഫയൽ

പാകിസ്ഥാന്റെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റര്‍മാരിലൊരാളാണ് സയീദ് അന്‍വര്‍. 1990 കളിലെ ഏറ്റവും സ്‌റ്റൈലിഷ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിട്ടാണ് അന്‍വറിനെ കണക്കാക്കപ്പെടുന്നത്

സയീദ് അന്‍വര്‍ | ഫയൽ

സംഹാരാത്മക ബാറ്റിങ് കൊണ്ട് കേളികേട്ട ബാറ്ററാണ് ഓസ്‌ട്രേലിയയുടെ ആഡം ഗില്‍ക്രിസ്റ്റ്. ക്രിക്കറ്റ് കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ - ബാറ്റ്‌സ്മാന്‍മാരിലൊരാളായിട്ടാണ് ഗില്‍ക്രിസ്റ്റ് പരിഗണിക്കപ്പെടുന്നത്

ആഡം ഗില്‍ക്രിസ്റ്റ് ഐപിഎൽ മത്സരത്തിൽ | ഫയൽ

ഓഫ് സൈഡിലെ ദൈവം ആണ് ദാദ എന്നറിയപ്പെടുന്ന ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ടീമില്‍ ആക്രമണോത്സുകത കൊണ്ടുവന്ന ഗാംഗുലി, എക്കാലെത്തയും മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്മാരില്‍ ഒരാളാണ്. ഏകദിനത്തില്‍ 10000 റണ്‍സ് എന്ന നാഴികക്കല്ല് മറികടന്ന മൂന്നാമത്തെ കളിക്കാരനുമാണ്

സൗരവ് ഗാംഗുലി | ഫയൽ

1954 നും 74നും ഇടയില്‍ വെസ്റ്റിന്‍ഡീസിനായി കളിച്ച താരമാണ് സര്‍ ഗാരി സോബേഴ്‌സ്. ആക്രമണാത്മക ബാറ്റ്‌സ്മാനും ഇടംകയ്യന്‍ ബൗളറുമായ സോബേഴ്‌സിനെ, ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായാണ് കണക്കാക്കുന്നത്

ഗാരി സോബേഴ്‌സ് | ഫയൽ

സ്‌ഫോടനാത്മക ബാറ്റിങ് കൊണ്ട് ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയെഴുതിയ താരമാണ് സനത് ജയസൂര്യ. ഏകദിന ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായി കണക്കാക്കുന്ന ജയസൂര്യ, 1996 ല്‍ ലോകകപ്പ് നേടിയ ടീമിലെ പ്രധാന താരമാണ്.

സനത് ജയസൂര്യ | ഫയൽ

പാക് ക്രിക്കറ്റ് ഇതിഹാസവും, ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളുമാണ് വസീം അക്രം. കിങ് ഓഫ് സ്വിങ് എന്നാണ് അക്രം അറിയപ്പെടുന്നത്. ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500-ല്‍ കൂടുതല്‍ വിക്കറ്റ് എടുക്കുന്ന ആദ്യബൗളര്‍ വസീം അക്രമാണ്

വസീം അക്രം | ഫയൽ

ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളരാണ് ചാമിന്ദ വാസ്. ന്യൂ ബോളില്‍ ഏറ്റവും കൂടുതല്‍ പ്രഹരശേഷിയുള്ള താരങ്ങളിലൊരാളാണ്. ഇന്‍സ്വിങ്, റിവേശ് സ്വിങ്, ഓഫ് കട്ടറുകള്‍ തുടങ്ങിയവ കൊണ്ട് ബാറ്റര്‍മാരെ വാസ് വട്ടംകറക്കി

ചാമിന്ദ വാസ് | ഫയൽ

ഒരു കാലത്ത് ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുനയായിരുന്നു സഹീര്‍ഖാന്‍. ഇടം കയ്യന്‍ പേസ് ബൗളറായ സഹീറിനെ ശ്രദ്ധേയനാക്കിയത് പന്ത് രണ്ട് ദിശയിലേക്കും സ്വിങ് ചെയ്യിക്കാനുള്ള കഴിവാണ്.

സഹീര്‍ഖാന്‍ | ഫയൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ