സമകാലിക മലയാളം ഡെസ്ക്
ക്ഷീണവും അലസതയുമായി ദിവസം തീര്‍ന്നു പോകാതെ പ്രൊഡക്ടീവ് ആകാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും ഈ പൊടിക്കൈകള്‍ സഹായിക്കും.
വെള്ളം കുടിക്കാം
രാവിലെ എഴുന്നേറ്റാലുടൻ വെറും വയറ്റിൽ ഒരു ഗ്ലാസ് ചെറു ചൂടു വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനൊപ്പം മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
സ്ട്രെച്ചിങ്
രാവിലെ എഴുന്നേറ്റ ശേഷം അഞ്ച് മിനിറ്റ് നേരം സ്ട്രെച്ചിങ് വ്യായാമം ചെയ്യുന്നത് ശരീരത്തിൽ രക്തയോട്ടം വർധിപ്പിക്കുകയും ശരീരം വഴക്കമുള്ളതാക്കുകയും ചെയ്യുന്നു.
പോഷകങ്ങൾ
ദിവസവും ഒരു നിശ്ചിത അളവിൽ വിവിധ തരം പഴങ്ങളും നട്സും കഴിക്കാം. ഇത് ശരീരഭാരം നിയന്ത്രിക്കാനും ഊർജ നില മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഡിജിറ്റൽ ഡീടോക്സ്
ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് കണ്ണും കാതുമെടുത്ത് അഞ്ച് മിനിറ്റ് ഇടവേള നൽകാം. ഇത് നിങ്ങളെ ചുറ്റുപാടുകളുമായി കൂടുതല്‍ ബന്ധപ്പെടുത്താനും ശാരീരികമായി സജീവമാകാനും സഹായിക്കും.
ജോലിക്കിടയില്‍ സ്ട്രെച്ചിങ്
ജോലിക്കിടയിലും ചെറിയ സ്ട്രെച്ചിങ് വ്യായാമം ചെയ്യുന്നത് ഊർജ നില മെച്ചപ്പെടുത്താനും ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകാനും സഹായിക്കുന്നു.
ടീ ബ്രേക്ക്
ജോലിയുടെ പിരിമുറുക്കത്തിനിടെ ചെറിയൊരു ഇടവേളയെടുത്ത് ഒരു ചായ ആസ്വദിക്കാം. ഇത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഊർജനില തിരിച്ചു പിടിക്കാനും സഹായിക്കുന്നു.
റീ-ഓർഗനൈസ്
മാനസികാവസ്ഥയും നിങ്ങള്‍ ആയിരിക്കുന്ന ചുറ്റപാടും തമ്മില്‍ ബന്ധമുട്ടുണ്ട്. അഞ്ച് മിനിറ്റ് എടുത്ത് മുറിക്കുള്ളിലെ ഷെല്‍ഫ് ഒന്നു അടുക്കുന്നതോ, സാധനങ്ങള്‍ റീ അറേഞ്ച് ചെയ്യുന്നതോ സ്ട്രെസും മാനിസികാവസ്ഥ മാറ്റവും നീക്കാന്‍ സഹായിക്കും.
ശ്വസന വ്യായാമം
ദിവസത്തിൽ അഞ്ച് മിനിറ്റ് ശ്വസന വ്യായാമം ചെയ്യുന്നതിന് മാറ്റി വെക്കണം സ്ട്രെസ് അകറ്റുന്നതിനൊപ്പം റിലാക്സ് ആകാൻ ഇത് സഹായിക്കുന്നു.
പ്ലാന്‍ ചെയ്യാം
രാത്രി കിടക്കുന്നതിന് മുൻപ് അടുത്ത ദിവസത്തേക്കു വേണ്ട കാര്യങ്ങളെ കുറിച്ച് പ്ലാൻ ചെയ്യുന്നതിനായി അഞ്ച് മിനിറ്റ് മാറ്റിവെക്കുന്നത് ദിവസം പോസിറ്റീവ് ആയി ആരംഭിക്കാന്‍ സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ