സമകാലിക മലയാളം ഡെസ്ക്
മലയാളികളുടെ ഇഷ്ട താരമാണ് നസ്രിയ നസീം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് നസ്രിയയുടെ പുത്തന്‍ ലുക്കാണ്.
നീണ്ട മുടി മുറിച്ച് ഷോര്‍ട്ട് ഹെയറാണ് താരം സ്വീകരിച്ചത്.
മുറിച്ച മുടിയും കയ്യില്‍ പിടിച്ച് രസികന്‍ കാപ്ഷനൊപ്പം പങ്കുവച്ച പോസ്റ്റ് ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.
ഉമ്മ എന്നെ കൊല്ലും എന്നാണ് മുടി മുറിച്ച ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത്.
ചെന്നൈയിലെ പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ധനശേഖരൻ ആണ് നസ്രിയയ്ക്ക് പുത്തൻ സ്റ്റൈൽ സമ്മാനിച്ചത്.
എന്തായാരും താരത്തിന്റെ ഷോർട്ട് ഹെയർ ലുക്ക് ആരാധകരുടെ മനം കവരുകയാണ്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
ഫഹദ് നായകനായി എത്തിയ ട്രാൻസിലെ ലുക്ക് പോലെയുണ്ടെന്നാണ് ചിലരുടെ കമന്റ്.
ബേസിൽ ജോസഫിന്റെ നായികയായി എത്തുന്ന സൂഷ്മദർശിനിയാണ് നസ്രിയയുടെ പുതിയ ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ