ഓട്ടത്തേക്കാൾ നല്ലത് നടത്തം

സമകാലിക മലയാളം ഡെസ്ക്

വ്യായാമത്തിന്‍റെ ഏറ്റവും സാധാരണമായ രൂപമാണ് നടത്തം. ഏത് പ്രായക്കാര്‍ക്കും രോഗാവസ്ഥയിലായിരിക്കുന്നവര്‍ക്കും തെരഞ്ഞെടുക്കാവുന്ന ലളിതമായ വ്യായമമാണ് നടത്തം.

ഓട്ടത്തെക്കാള്‍ മികച്ചത് നടത്തം

പരിക്കുകള്‍ കുറഞ്ഞിരിക്കാനും സന്ധിവേദനയുള്ളവര്‍ക്കും ഓട്ടത്തെക്കാള്‍ നടത്തം തെരഞ്ഞെടുക്കുന്നതാണ് മികച്ചത്.

നടത്തം വീണ്ടും ട്രാക്കിലാക്കും

പരിക്കിന് ശേഷമോ ഇടവേളയ്ക്ക് ശേഷമോ ഫിറ്റ്‌നസ് ദിനചര്യയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നവര്‍ക്ക് നടത്തം തെരഞ്ഞെടുക്കാവുന്നതാണ്.

ഊര്‍ജനില

ഓടുമ്പോള്‍ നഷ്ടപ്പെടുന്ന ഊര്‍ജനിലയെക്കാള്‍ വളരെ കുറവാണ് നടക്കുമ്പോള്‍ ഉണ്ടാകുന്നത്. ഇത് ശരീരം കൂടുതല്‍ ക്ഷീണിക്കാതിരിക്കാനും അമിതമായി വിയര്‍ക്കുന്നതില്‍ നിന്ന് സംരക്ഷിക്കും

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഒഴിവാക്കാനും നടത്തത്തിലൂടെ കഴിയും.

സന്ധിവാതമുള്ളവര്‍ക്ക് നടത്തം മികച്ചത്

ആത്രൈറ്റസ് രോ​ഗാവസ്ഥ ഉള്ളവർക്ക് സന്ധിവേദന ലഘൂകരിക്കാൻ ഓട്ടത്തെക്കാൾ നല്ലത് നടത്തമാണ്.

മാനസികാരോഗ്യം

നടക്കുന്നതിലൂടെ ഫിറ്റ്നസ് എന്നതിലുപരി മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. സമ്മര്‍ദം നേരിടുന്ന സാഹചര്യങ്ങളില്‍ ലളിതമായി പ്രകൃതിയിലേക്ക് നടക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ