സമകാലിക മലയാളം ഡെസ്ക്
എംഎസ് ധോനി: ദ് അൺടോൾഡ് സ്റ്റോറി
ക്യാപ്റ്റൻ കൂൾ എംഎസ് ധോനിയുടെ ജീവിതകഥ പറഞ്ഞ ചിത്രം. അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്താണ് ധോനിയായി ചിത്രത്തിലെത്തിയത്. നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്തത്.
ഭാഗ് മിൽഖ ഭാഗ്
അത്‌ലറ്റും ഒളിംപ്യനുമായ മിൽഖ സിങിൻ്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമെത്തിയത്. ഫർഹാൻ അക്തർ ആയിരുന്നു മിൽഖ സിങ്ങായി എത്തിയത്. ദ് റേസ് ഓഫ് മൈ ലൈഫ് എന്ന മിൽഖ സിങ്ങിന്റെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങിയത്.
പാൻ സിങ് തോമർ
ദേശീയ സ്റ്റീപ്പിൾ ചേസ് ചാംപ്യൻ പാൻ സിങ് തോമറിന്റെ ജീവിതകഥയാണ് ചിത്രം പറഞ്ഞത്. ഇർഫാൻ ഖാൻ ആയിരുന്നു ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായെത്തിയത്.
മേരി കോം
ഇന്ത്യൻ ബോക്സർ മേരി കോമിന്റെ ജീവിതത്തെ ആസ്പദമാക്കിയെത്തിയ ചിത്രമാണ് മേരി കോം. പ്രിയങ്ക ചോപ്രയാണ് മേരി കോം ആയെത്തിയത്.
സൈന
ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാളിൻ്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമെത്തിയത്. പരിനീതി ചോപ്രയാണ് സൈന നെഹ്‌വാളായി സ്ക്രീനിലെത്തിയത്.
ശൂർമ
ഹോക്കി താരം സന്ദീപ് സിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കിയെത്തിയ ചിത്രം. ദിൽജിത് ദോസഝ് ആണ് ചിത്രത്തിൽ സന്ദീപ് സിങ്ങായെത്തിയത്.
ദംഗൽ
മഹാവീർ സിങ് ഫോഗട്ട് എന്ന ഗുസ്തിക്കാരന്റെ കഥയാണ് ചിത്രം പറഞ്ഞത്. ആമിർ ഖാനാണ് മഹാവീർ സിങ് ഫോഗട്ട് ആയെത്തിയത്.
ക്യാപ്റ്റൻ
മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ വി പി സത്യന്റെ ജീവിതത്തെക്കുറിച്ചുള്ള ചിത്രമായിരുന്നു ഇത്. ജയസൂര്യയാണ് ചിത്രത്തിൽ സത്യനായെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ