സമകാലിക മലയാളം ഡെസ്ക്
എല്ലാ വര്‍ഷവും ഓഗസ്റ്റ് 20നാണ് ലോക കൊതുക് ദിനം ആചരിക്കുന്നത്.
കൊതുകുകള്‍ മനുഷ്യര്‍ക്കിടയില്‍ മലേറിയ പടര്‍ത്തുന്നുവെന്ന് 1897ല്‍ ബ്രിട്ടീഷ് ഡോക്ടര്‍ സര്‍ റൊണാള്‍ഡ് റോസ് കണ്ടെത്തിയതിന്റെ സ്മരണക്കായാണ് ഈ ദിനാചരണം.
World Mosquito Day
ഈ വര്‍ഷം സംസ്ഥാനത്ത് കൊതുക് പരത്തുന്ന രോഗം മൂലം മരിച്ചത് 105 പേരാണ്.
ഡെങ്കിപ്പനി, വെസ്റ്റ്‌നൈല്‍, ജപ്പാന്‍ ജ്വരം എന്നിവയാണ് മരണം വിതച്ചത്.
പതിനായിരങ്ങള്‍ ഈ വര്‍ഷം രോഗക്കിടക്കയിലായി
ക്യുലിസിഡേ ആണ് കൊതുകുകളുടെ കുടുംബം. അതിന് കീഴില്‍ രണ്ട് ഉപകുടുംബങ്ങള്‍. അനൊഫിലിനെയും ക്യുസിസിനെയും. ഇത് രണ്ടും കേരളത്തിലുണ്ട്.
ഇതുവരെ 153 കൊതുക് സ്പീഷീസുകളാണ് കേരളത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
ഇതില്‍ 17 സ്പീഷീസുകളെ ലോകത്ത് ആദ്യമായി കണ്ടെത്തിയത് കേരളത്തില്‍ നിന്നാണ്. മലമ്പനി, ഡെങ്കി, ജപ്പാന്‍ ജ്വരം,വെസ്റ്റ്‌നൈല്‍ പനി, മന്ത് എന്നിവ കൊതുകു പരത്തുന്ന രോഗങ്ങളാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ