സമകാലിക മലയാളം ഡെസ്ക്
താരദമ്പതികൾ
കന്നഡ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് യഷും രാധിക പണ്ഡിറ്റും.
ചിത്രങ്ങൾ
ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളെല്ലാം ഏറെ സ്നേഹത്തോടെയാണ് ആരാധകർ നോക്കിക്കാണാറുള്ളതും.
വരലക്ഷ്മി പൂജ
ഇപ്പോഴിതാ വരലക്ഷ്മി പൂജയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് യഷും രാധികയും.
മനോഹരമായി അലങ്കരിച്ച്
താരങ്ങളുടെ വീട്ടിൽ വച്ചായിരുന്നു പൂജാ ചടങ്ങുകൾ. പൂക്കൾ കൊണ്ട് മനോഹരമായി പൂജാമുറി അലങ്കരിച്ചിരിക്കുന്നതും ചിത്രങ്ങളിൽ കാണാം.
ലുക്ക്
ട്രെഡീഷ്ണൽ പട്ടു സാരിയിലാണ് രാധികയെ കാണാനാവുക. ഷർട്ടും മുണ്ടുമായിരുന്നു യഷിന്റെ വേഷം.
മക്കൾക്കൊപ്പം
മക്കളായ അയ്റയെയും യഥർവിനെയും ചിത്രങ്ങളിൽ കാണാം.
എട്ട് വർഷം
കഴിഞ്ഞ ദിവസമാണ് തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ട് എട്ട് വർഷമായെന്ന് രാധിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
പ്രണയം
ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2016 ലാണ് യഷും രാധികയും തമ്മിൽ വിവാഹിതരായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ