യുവാക്കളില്‍ ഹൃദയാഘാത സാധ്യത കൂടുന്നു; കുറയ്ക്കാൻ ഈ 7 ഭക്ഷണങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

വാഴപ്പഴം

പൊട്ടാസ്യത്തിന്‍റെ പവര്‍ഹൗസ് ആണ് വാഴപ്പഴം. കൂടാതെ നാരുകളും ധാരാളം അടങ്ങിയ വാഴപ്പഴം ദിവസവും ഓരോന്ന് വീതം കഴിക്കുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും.

വാല്‍നട്‌സ്

ഹൃദാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ഓമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ് വാല്‍ന്ട്‌സ്. കൂടാതെ ആരോഗ്യകരമായ വിറ്റാമിനുകളും ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവ യുവാക്കളില്‍ ഹൃദയാരോഗ്യ സാധ്യത കുറയ്ക്കും.

ചീര

പ്രോട്ടീന്‍, ഇരുമ്പ്, നാരുകള്‍ എന്നിവ ധാരാളം ചീരയില്‍ അടങ്ങിയിട്ടുണ്ട്. ചീര ഡയറ്റില്‍ ചേര്‍ക്കുന്നത് നിങ്ങളുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

അവോക്കാഡോ

ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ അവേക്കാഡോ കഴിക്കുന്നത് ഹൃദയത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. ഇത് വിട്ടു മാറാത്ത ഹൃദ്രോഗത്തെ ഒഴിവാക്കാന്‍ സഹായിക്കും.

തൈര്

തൈരില്‍ ധാരാളം കാല്‍സ്യവും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന കൊളസ്‌ട്രോള്‍ അളവു നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ബെറിപ്പഴം

ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമൃദ്ധമാണ് ബെറിപ്പഴങ്ങള്‍. കൂടാതെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മാഗ്നീസ്, നാരുകള്‍, വിറ്റാമിന്‍ സി, കെ എന്നിവയും ബെറിപ്പഴങ്ങളില്‍ അടങ്ങിയിട്ടുണ്ട്.

പയര്‍വര്‍ഗങ്ങള്‍

പരിപ്പ്, കടല തുടങ്ങിയ പയര്‍ വര്‍ഗങ്ങളില്‍ പൊട്ടാസ്യം, നാരുകള്‍, തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ