സമകാലിക മലയാളം ഡെസ്ക്
ബോക്‌സ് ഓഫിസില്‍ വമ്പന്‍ വിജയമായി മാറിയിരിക്കുകയാണ് ഹൊറര്‍ കോമഡി ചിത്രം സ്ത്രീ 2.
ചിത്രത്തില്‍ ഭീതി നിറച്ച ഒന്നായിരുന്നു ഭീമാകാരിയായ തലയില്ലാത്ത പ്രേതം. ഇത് സിജിഐ ആണെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി.
7.7 ഇഞ്ച് ഉയരമുള്ള സുനില്‍ കുമാറാണ് പ്രേതമായി എത്തി ഞെട്ടിച്ചത്.
ദി ഗ്രേറ്റ് ഖാലി ഓഫ് ജമ്മു എന്ന് അറിയപ്പെടുന്ന അദ്ദേഹം ഒരു പൊലീസ് കോണ്‍സ്റ്റബിളാണ്.
സ്ത്രീ 2വിന്റെ കാസ്റ്റിങ് ടീമാണ് സുനിലിനെ കണ്ടെത്തിയത് എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ അമര്‍ കൗശിക് പറയുന്നത്.
ശരീരം സുനിലിന്റേതാണെങ്കിലും പേടിപ്പിക്കുന്ന മുഖം ബിജിഐയിലൂടെയാണ് സൃഷ്ടിച്ചത്.
ചിത്രത്തിലെ താരങ്ങളായ രാജ്കുമാര്‍ റാവുവിനൊപ്പമുള്ള സുനിലിന്റെ ഫോട്ടോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ചിത്രത്തിലെ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ട തമന്ന ഭാട്ടിയയ്‌ക്കൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്‌പോര്‍ട്‌സില്‍ ആക്റ്റീവാണ് സുനില്‍. വോളിബോള്‍, ഗുസ്തി , ഹാന്‍ഡ്‌ബോള്‍ എന്നിവയിലും സജീവമാണ്. 2019ല്‍ ഡബ്ല്യൂഡബ്ല്യൂഇ ട്രൈഔട്ടില്‍ പങ്കെടുത്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ