'ബെസ്റ്റ് ഫ്രണ്ട്സിൽ നിന്ന് മിസ്റ്റർ ആൻഡ് മിസിസ്'; അമേയ മാത്യു വിവാഹിതയായി

സമകാലിക മലയാളം ഡെസ്ക്

നടി അമേയ മാത്യുവും കിരൺ കട്ടിക്കാരനും വിവാഹിതരായി.

അമേയയും കിരണ്‍ കട്ടിക്കാരനും | ഇൻസ്റ്റ​ഗ്രാം

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.

അമേയയും കിരണ്‍ കട്ടിക്കാരനും | ഇൻസ്റ്റ​ഗ്രാം

‘ഞങ്ങൾ വിവാഹിതരായി. ബെസ്റ്റ് ഫ്രണ്ട്സിൽ നിന്നും മിസ്റ്റര്‍ ആൻഡ് മിസിസ്.’- എന്ന കുറിപ്പിലാണ് അമേയ വിവാഹ വാർത്ത പങ്കുവച്ചത്.

അമേയയും കിരണ്‍ കട്ടിക്കാരനും | ഇൻസ്റ്റ​ഗ്രാം

സിംപിളായ സ്ലീവ് ലസ് വൈറ്റ് ഗൗണ്‍ ആണ് താരം അണിഞ്ഞത്. തലയില്‍ വെയിലും ധരിച്ചിരുന്നു.

അമേയയും കിരണ്‍ കട്ടിക്കാരനും | ഇൻസ്റ്റ​ഗ്രാം

ഡാർക് ​ഗ്രീൻ സ്യൂട്ടായിരുന്നു കിരണിന്റെ വേഷം.

അമേയയും കിരണ്‍ കട്ടിക്കാരനും | ഇൻസ്റ്റ​ഗ്രാം

കാനഡയില്‍ സോഫ്റ്റ്‌വെയര്‍ എൻജിനീയറാണ് കിരണ്‍ കട്ടിക്കാരന്‍.

അമേയയും കിരണ്‍ കട്ടിക്കാരനും | ഇൻസ്റ്റ​ഗ്രാം

കാനഡയിലായിരുന്ന ഇരുവരും വിവാഹത്തിന്റെ ഭാ​ഗമായാണ് കേരളത്തിലേക്ക് എത്തിയത്.

അമേയയും കിരണ്‍ കട്ടിക്കാരനും | ഇൻസ്റ്റ​ഗ്രാം

നേരത്തെ താരത്തിന്റെ മനസ്സമ്മതത്തിന്റേയും മധുരംവെപ്പിന്റേയും ചിത്രങ്ങൾ വൈറലായിരുന്നു.

അമേയയും കിരണ്‍ കട്ടിക്കാരനും | ഇൻസ്റ്റ​ഗ്രാം

കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ പ്രശസ്തയായത്. തുടർന്ന് ആട് 2, ദ് പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു.

അമേയയും കിരണ്‍ കട്ടിക്കാരനും | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ