സമകാലിക മലയാളം ഡെസ്ക്
ചെറുനാരങ്ങ നീര്
ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ അൽപം ചെറുനാരങ്ങ നീര് ചേർത്തു കുടിക്കുന്നത് വയറ്റിലെ ഗ്യാസ് പെട്ടെന്ന് മാറാൻ സഹായിക്കും.
അയമോദക വെള്ളം
ഗ്യാസ്, നെഞ്ചെരിച്ചിൽ, വയറു വീർക്കൽ തുടങ്ങിയ ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ കുടിക്കാൻ ഉത്തമമാണ് അയമോദക വെള്ളം.
സംഭാരം
വയറ്റിലെ അസ്വസ്ഥതകൾ നീക്കി ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് സംഭാരം. വയറ്റിലെ ഗ്യാസ് ഒഴിവാക്കാനും സംഭാരം കുടിക്കുന്നത് നല്ലതാണ്.
ജീരക ചായ
വയറ്റിലെ അസ്വസ്ഥതകൾ നീക്കി ദഹനം മെച്ചപ്പെടുത്താൻ ജീരക ചായ ബെസ്റ്റാണ്. ഇത് വയറ്റിലെ ഗ്യാസ് പ്രശ്നം പരിഹരിക്കാനും സഹായിക്കും
ഇഞ്ചി ചായ
വയറ്റിൽ ഗ്യാസ് ഒഴിവാക്കാൻ ഇഞ്ചിയിട്ടു തിളപ്പിച്ച ചായ കുടിക്കുന്നത് ഗുണം ചെയ്യും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും ഇഞ്ചി ചായ നല്ലതാണ്.
പുതിനയില
പുതിനയില ഇട്ടു തിളപ്പിച്ച വെള്ളം വയറ്റിൽ ഗ്യാസുണ്ടാകുന്നതു മൂലമുണ്ടാകുന്ന നെഞ്ചെരിച്ചിൽ, വയറു വീർത്തൽ എന്നിവ നീക്കാൻ സഹായിക്കും.
ഉലുവ വെള്ളം
വയറ്റിലെ ഗ്യാസ്, വയറിളക്കം തുടങ്ങിയ ദഹന പ്രശ്നങ്ങളെ ഉടനടി നീക്കാൻ ഉലുവ ഇട്ടു തിളപ്പിച്ച വെള്ള കുടിക്കുന്നത് നല്ലതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ