സമകാലിക മലയാളം ഡെസ്ക്
അവക്കാഡോ
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ നിന്ന് മോശം കൊളസ്ട്രോൾ നീക്കം ചെയ്യും. ഇത് രക്തസമ്മർദ സാധ്യത കുറയ്ക്കുന്നു. ഹൃദയാരോഗ്യത്തിന് പുറമെ കാൻസർ, സന്ധിവാതം, വിഷാദം, വീക്കം എന്നിവ തടയാനും അവോക്കാഡോ സഹായിക്കും.
ചിയ വിത്തുകൾ
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മറ്റൊരു സൂപ്പർ ഫുഡ് ആണ് ചിയ വിത്തുകൾ. അവയിൽ നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, ധാതുക്കൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അവ കൊളസ്ട്രോൾ കുറയ്ക്കാനും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
കറുവപ്പട്ട
മൊത്തം കൊളസ്ട്രോൾ അല്ലെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസ് അളവ് രക്തസമ്മർദവും എൽഡിഎൽ കൊളസ്‌ട്രോളും നിയന്ത്രിക്കാൻ കറുവപ്പട്ട സഹായിക്കും. കറുവപ്പട്ടയിലെ ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ധമനികളുടെ തടസ്സം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
മുന്തിരി
രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന പൊട്ടാസ്യത്തിൻ്റെ കലവറയാണ് മുന്തിരി. ക്വെർസെറ്റിൻ, റെസ്‌വെറാട്രോൾ തുടങ്ങിയ പോളിഫെനോളുകൾ ഉൾപ്പെടെയുള്ള അതിശയകരമായ ആൻ്റിഓക്‌സിഡൻ്റുകളും അവയിലുണ്ട്. ഇത് ഒരു കാർഡിയോ-പ്രൊട്ടക്റ്റീവ് പ്രഭാവം ഉണ്ടാക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.
വാൾനട്ട്
ദിവസവും 30 ഗ്രാം വീതം വാൾനട്ട് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ, പ്രത്യേകിച്ച് ആൽഫ-ലിനോലെനിക് ആസിഡ് അടങ്ങിയ വാൽനട്ട് ഹൃദയാരോഗ്യത്തെ മികച്ച രീതിയിൽ സ്വാധീനിക്കും. അവ വീക്കം കുറയ്ക്കുകയും കൊളസ്ട്രോൾ ബാലൻസ് മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. സമീകൃതാഹാരത്തിൻ്റെ ഭാഗമായി ഇവ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.
ബദാം
ബദാം പ്ലാൻ്റ് സ്റ്റിറോളുകൾ, നാരുകൾ, ഹൃദയത്തിന് ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മോശം കൊളസ്ട്രോളിനെ കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മറ്റൊരു സൂപ്പര്‍ ഫുഡ് ആണ്. ഇവയില്‍ ധാരാളം നാരുകള്‍, വിറ്റാമിൻ എ, ലൈക്കോപീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വര്‍ധനവും തടയാനും സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ