സമകാലിക മലയാളം ഡെസ്ക്
ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുതെന്ന് ഒരായിരം വട്ടം നിങ്ങള്‍ പറഞ്ഞു കേട്ടിട്ടുണ്ടാവും. എന്തുകൊണ്ടാണ് അതെന്ന് ചിന്തിച്ചിട്ടുണ്ടോ?
മെറ്റബോളിസം പ്രോത്സാഹിപ്പിക്കുന്നു
പ്രഭാത ഭക്ഷണമാണ് നമ്മുടെ ശരീരത്തിലെ മെറ്റബോളിസത്തിന് തുടക്കം കുറിക്കുന്നത്. അമിത കലോറി കത്തിച്ചു കളയുന്നതിന് മെറ്റബോളിസം കാര്യക്ഷമമാകേണ്ടത് പ്രധാനമാണ്.
ഊര്‍ജനില മെച്ചപ്പെടുത്തും
നിങ്ങളുടെ ദിവസത്തെ മനോഹരമാക്കാന്‍ പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണത്തിന് കഴിയുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? പ്രഭാത ഭക്ഷണം ഊര്‍ജനില മെച്ചപ്പെടുത്താനും സ്റ്റാമിന വര്‍ധിപ്പിക്കാനും സഹായിക്കും. ഇത് ദിവസം മുഴുവന്‍ പ്രൊഡക്ടീവാകാന്‍ സഹായിക്കും.
ദഹനത്തിന് സഹായിക്കുന്നു
ആരോഗ്യകരമായ പ്രഭാത ഭക്ഷണം ദഹന പ്രക്രിയ മെച്ചപ്പെടുത്തും. ഇത് മലശോചനം ക്രമമാക്കുന്നതിനും മലബന്ധം തടയാനും സഹായിക്കുന്നു. നാരുകള്‍ അടങ്ങിയ ഭക്ഷണം ഡയറ്ററില്‍ ചേര്‍ക്കാര്‍ ശ്രദ്ധിക്കുക.
പ്രതിരോധ ശേഷി കൂട്ടുന്നു
മുഴുവന്‍ ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും അടങ്ങിയ ബ്രേക്ക് ഫാസ്റ്റ് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭ്യമാക്കുന്നു. ഇത് നമ്മുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു.
തലവേദന ഒഴിവാക്കാം
ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂട്ടാന്‍ കാരണമാക്കും. ഇത് പലപ്പോഴും തലവേദന, മൈഗ്രേന്‍ പോലുള്ളതിനെ ട്രിഗര്‍ ചെയ്യും. ആരോഗ്യകരമായ പ്രഭാത ഭക്ഷണം ശരീരത്തിലെ ഗ്ലൂകോസ് അളവു നിയന്ത്രിക്കാനും തലവേദന ഒഴിവാക്കാനും സഹായിക്കും.
വിശപ്പിനെ നിയന്ത്രിക്കും
പോഷകസമൃദ്ധമായ ബ്രേക്ക് ഫാസ്റ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നതും വയറു വേദനയും ഒഴിവാക്കാനും സഹായിക്കുന്നു. ഇത് കലോറി കഴിക്കുന്നതും നിയന്ത്രിക്കാന്‍ സഹായിക്കും.
തലച്ചോറിന്‍റെ പ്രവര്‍ത്തനം
പോഷകസമൃദ്ധമായ ബ്രേക്ക് ഫാസ്റ്റ് തലച്ചോറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഓര്‍മശക്തി, ഏകാഗ്രത എന്നിവ വര്‍ധിപ്പിക്കാന്‍ സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ