സമകാലിക മലയാളം ഡെസ്ക്
കുടുംബത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന തെന്നിന്ത്യന്‍ താരറാണിയാണ് നയന്‍താര.
ഇടവേളകളിലെല്ലാം താരം ഭര്‍ത്താവ് വിഘ്‌നേശ് ശിവനും മക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാറുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്ന കുടുംബത്തിനൊപ്പമുള്ള നയന്‍താരയുടെ ചിത്രങ്ങളാണ്.
എന്റേത് എന്ന അടിക്കുറിപ്പിലാണ് നടി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
കാഷ്വല്‍ ലുക്കിലാണ് നയന്‍താരയും വിഘ്‌നേഷും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
നേവി ബ്ല്യൂ നിറത്തിലുള്ള കുര്‍ത്തയാണ് താരത്തിന്റെ വേഷം.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.
പെര്‍ഫക്ട് ഫാമിലി എന്നാണ് ആരാധകരുടെ കമന്റുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ