സമകാലിക മലയാളം ഡെസ്ക്
ബ്രസീല്‍ താരം എന്‍ഡ്രിക്കാണ് റയലിനായി അരങ്ങേറിയ പുതിയ വണ്ടര്‍ കിഡ്.
വല്ലാഡോളിഡിനെതിരായ പോരാട്ടത്തില്‍ പകരക്കാരനായി ഇറങ്ങി താരം ഗോള്‍ നേടി.
ഇതോടെ റയലിനായി അരങ്ങേറ്റ പോരാട്ടത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദേശ താരമായി എന്‍ഡ്രിക്ക് മാറി.
18 വയസും 35 ദിവസവുമാണ് താരത്തിന്റെ പ്രായം.
റയല്‍ മാഡ്രിഡ് ഡ്രസിങ് റൂമില്‍ ബോബി എന്നാണ് താരം അറിയപ്പെടുന്നത്.
ബ്രസീല്‍ ടീം പാല്‍മിറാസില്‍ നിന്നാണ് താരം ഇക്കൊല്ലം റയല്‍ ക്യാംപിലെത്തിയത്.
താരത്തെ ടീമിലെത്തിക്കുന്ന കാര്യം രണ്ട് വര്‍ഷം മുന്‍പ് തന്നെ റയല്‍ പ്രഖ്യാപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ