സമകാലിക മലയാളം ഡെസ്ക്
നിലപാടുകൾ
അഭിനയത്തിലൂടെ മാത്രമല്ല കൃത്യമായ നിലപാടുകളിലൂടെയും തുറന്നു പറച്ചിലുകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് പൃഥ്വിരാജ്.
പല വിഷയങ്ങളിലും
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മാത്രമല്ല മുൻപ് പല വിഷയങ്ങളിലും തന്റെ പ്രതികരണം വ്യക്തമാക്കിയിട്ടുണ്ട് താരം.
അഹങ്കാരി
അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്നതു കൊണ്ട് അഹങ്കാരിയെന്നും ജാഡക്കാരനെന്നുമൊക്കെയുള്ള പഴികളും പൃഥ്വിരാജിന് കേൾക്കേണ്ടി വന്നിട്ടുണ്ട്.
മടി കാണിച്ചില്ല
കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും താര സംഘടനയ്ക്ക് പിഴവുകള്‍ സംഭവിച്ചുവെന്നും തുറന്ന് പറയാന്‍ അദ്ദേഹം മടി കാണിച്ചില്ല.
വിനയനും തിലകനുമൊപ്പം
സംവിധായകൻ വിനയനെ താരസംഘടന വിലക്കിയപ്പോഴും തിലകന് വിലക്കേർപ്പെടുത്തിയപ്പോഴും പൃഥ്വി അവർക്കൊപ്പം നിന്നു. തന്റെ ശരി ഇതാണെന്ന് എല്ലാവർക്കും മുന്നിൽ കാണിച്ചു കൊടുത്തു.
സത്യം
അമ്മയുടെ എതിർപ്പിനെ മറികടന്ന് വിനയൻ ചിത്രം സത്യത്തിലും പൃഥ്വി അഭിനയിച്ചു. അതോടെ സംഘടന അദ്ദേഹത്തിനെയും വിലക്കി.
പോരാട്ടം
എന്നാൽ ഇതിനെതിരെയെല്ലാം പൃഥ്വി തനിച്ചു നിന്ന് തന്നെ പോരാടി. വിലക്കുകളൊന്നും കൂസാതെ അദ്ദേഹം കൂടുതൽ സിനിമകളിൽ അഭിനയിച്ചു. ആത്മവിശ്വാസം തന്നെയാണ് എന്നും പൃഥ്വിയുടെ മുഖമുദ്ര.
അത്ഭുതദ്വീപ്
വിനയനൊപ്പം സഹകരിച്ച അത്ഭുതദ്വീപ് വൻ വിജയമായതോടെ പൃഥ്വിരാജിനുള്ള വിലക്ക് നീക്കാൻ സംഘടന നിർബന്ധിതരായി.
ഹിറ്റുകൾ
എന്നാൽ തന്നെ നിരന്തരം ദ്രോഹിച്ചവരോട് തുടർച്ചയായുള്ള സൂപ്പർ ഹിറ്റുകൾ കൊണ്ടായിരുന്നു ആ ചെറുപ്പക്കാരന്റെ മറുപടി.
മുട്ടുമടക്കി
വർഷങ്ങൾക്കിപ്പുറം എതിരാളികളില്ലാതെ പൃഥ്വിരാജ് മലയാള സിനിമയുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമയുടെ തന്നെ ഒരു മുഖമായി മാറി.
നിലപാടുള്ളവൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള പൃഥ്വിയുടെ പ്രതികരണത്തിന് പിന്നാലെ താരത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നിലാപാടുള്ളവൻ, ഉറച്ച നിലപാടുള്ള ആണൊരുത്തൻ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
മറുപടി
രായപ്പനെന്ന് വിളിച്ച് കളിയാക്കിയവർക്കും ട്രോളിയവർക്കും മുന്നിൽ ഇന്നിപ്പോൾ നടനായും സംവിധായകനായും ഗായകനായും നിർമ്മാതാവായുമെല്ലാം അദ്ദേഹം തന്റെ യാത്ര തുടരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ