പവര്‍ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല, ഞാന്‍ അതില്‍പ്പെട്ടയാളല്ല: മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷം അമ്മ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ ആദ്യമായിട്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത്.

ഫെയ്സ്ബുക്ക്

ഒറ്റ രാത്രി കൊണ്ട് ഞങ്ങള്‍ എങ്ങനെ നിങ്ങള്‍ക്ക് അന്യരായി? വല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കരുതെന്നും പറഞ്ഞു.

ഫെയ്സ്ബുക്ക്

എല്ലാറ്റിനും അമ്മയല്ല ഉത്തരം നല്‍കേണ്ടത്. വളരെയധികം സങ്കടമുണ്ട്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എന്റെ കയ്യില്‍ ഉത്തരമില്ല.

ഫെയ്സ്ബുക്ക്

താന്‍ എവിടേയ്ക്കും ഒളിച്ചോടിയതല്ല. എന്റെ വ്യക്തിപരമായ കാരങ്ങളാല്‍ ഗുജറാത്തിലും മുംബൈയിലും മദ്രാസിലുമായിരുന്നു. ഭാര്യയുടെ സര്‍ജറിയുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നു.

ഫെയ്സ്ബുക്ക്

വളരെ ബുദ്ധിമുട്ടി ഉണ്ടാക്കിയെടുത്ത ഇന്‍ഡസ്ട്രിയാണ്. ആയിരക്കണക്കിന് ജോലിക്കാരുള്ള വലിയ ഇന്‍ഡസ്ട്രി. അത് നിശ്ചലമായിപ്പോകും.

ഫെയ്സ്ബുക്ക്

കുറ്റം ചെയ്തിട്ടുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നാണ് ആഗ്രഹം. ദയവുചെയ്ത് എല്ലാവരും കൂടി സഹകരിച്ച് മലയാള സിനിമ തകരാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഫെയ്സ്ബുക്ക്

ഇത്തരം സംഭവങ്ങള്‍ സിനിമയില്‍ മാത്രമല്ല, മറ്റിടങ്ങളിലുമുണ്ട്. അമ്മയിലെ രാജി ഒന്നിച്ചെടുത്ത തീരുമാനമാണ്.

ഫെയ്സ്ബുക്ക്

അമ്മ ട്രേഡ് യൂണിയന്‍ സംഘടനയല്ല. അഭിനേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ അവര്‍ക്കൊപ്പം താങ്ങായി നില്‍ക്കാനാണ് സംഘടന ഉണ്ടാക്കിയത്.

ഫെയ്സ്ബുക്ക്

കുറ്റം ചെയ്‌തെന്ന് പറയുന്നവര്‍ക്ക് പിന്നാലെ പൊലീസുണ്ട്. അതില്‍ ആധികാരികമായി ഉത്തരം പറയേണ്ടത് താനല്ല.

ഫെയ്സ്ബുക്ക്

ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നത് ശരിയല്ല. ആര്‍ക്ക് വേണമെങ്കിലും അമ്മയുടെ തലപ്പത്തേക്ക് വരാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഫെയ്സ്ബുക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ