ലോര്‍ഡ്‌സിലെ അറ്റ്കിന്‍സന്‍, അപൂര്‍വ ഹാട്രിക്ക്!

സമകാലിക മലയാളം ഡെസ്ക്

താരത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് വിഖ്യാത മൈതാനമായ ലോര്‍ഡ്‌സില്‍ പിറന്നത്.

ഗസ് അറ്റ്കിന്‍സന്‍ | എക്സ്

8ാം സ്ഥാനത്ത് ബാറ്റിങിനിറങ്ങിയാണ് ശതകം. 115 പന്തുകള്‍ നേരിട്ട് 14 ഫോറും 4 സിക്‌സും സഹിതം താരം 118 റണ്‍സെടുത്തു.

എക്സ്

ഇതോടെ ഒരു അപൂര്‍വ ഹാട്രിക്കും താരം ലോര്‍ഡ്‌സ് മൈതാനത്ത് സ്വന്തമാക്കി.

എക്സ്

ലോര്‍ഡ്‌സിലെ ഹോണേഴ്‌സ് ബോര്‍ഡില്‍ മൂന്ന് വ്യത്യസ്ത നേട്ടങ്ങളുമായി താരം തന്റെ പേര് എഴുതി ചേര്‍ത്തു.

എക്സ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം ഇംഗ്ലണ്ടിനായി അരങ്ങേറിയത്.

എക്സ്

ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ വിരമിച്ചതോടെയാണ് താരത്തിനു ഇംഗ്ലണ്ട് ടീമിലേക്ക് വിളിയെത്തിയത്.

എപി

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ 5 വിക്കറ്റുകള്‍ വീഴ്ത്തിയും ടെസ്റ്റില്‍ 10 വിക്കറ്റുകള്‍ വീഴ്ത്തിയും പിന്നാലെ ഇപ്പോള്‍ സെഞ്ച്വറി നേടിയുമാണ് ഹോണേഴ്‌സ് ബോര്‍ഡില്‍ താരം അപൂര്‍വത സൃഷ്ടിച്ചത്.

എപി

ഇത്തരമൊരു ഹാട്രിക്ക് നേട്ടം അതിവേഗം സ്വന്തമാക്കുന്ന താരമായി അറ്റ്കിന്‍സന്‍ മാറി. വെറും നാല് ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ ഹാട്രിക്ക്.

എപി
ജോ റൂട്ട് | എപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ