സമകാലിക മലയാളം ഡെസ്ക്
മഴക്കാലത്തെ ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷം മുടി കട്ടികുറയാനും കൊഴിയാനും കാരണമാകുന്നു. മഴക്കാലത്ത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.
മുട്ട
പ്രോട്ടീന്‍, ബയോട്ടിന്‍ എന്നിവ ധാരാളം അടങ്ങിയ മുട്ട മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
കിവി
ശരീരത്തില്‍ ഇരുമ്പിനെ ആഗിരം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള പഴമാണ് കിവി. മുടിയുടെ വളര്‍ച്ചയ്ക്ക് ഇരുമ്പ് അനിവാര്യമാണ്.
തൈര്
തൈരില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
നട്‌സ്
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പ്, ബയോട്ടിന്‍, സിങ്ക് എന്നിവ നട്‌സില്‍ അടങ്ങിയിട്ടുണ്ട്.
ചീര
ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ തലയോട്ടിലെ കോശങ്ങളുടെ തകരാര്‍ പരിഹരിക്കുന്നതിന് സഹായിക്കും.
മധുര കിഴങ്ങ്
മധുര കിഴങ്ങില്‍ അടങ്ങിയ ബീറ്റ-കരോറ്റിനി ആരോഗ്യകരമായ മുടി വളരുന്നതിനെ പ്രോത്സാഹിപ്പിക്കും.
ബെറിപ്പഴങ്ങള്‍
ബെറിപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ആന്‍റി-ഓക്‌സിഡന്‍റുകള്‍ മുടി കട്ടികുറയുന്നത് തടഞ്ഞ് മുടി ആരോഗ്യമുള്ളതാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ